ADVERTISEMENT

പറവൂർ ∙ നൂറാം വയസ്സിലും തിരക്കുള്ള റോഡിൽ കാർ ഓടിക്കുന്ന എസ്.പി.നായർ (ശങ്കുണ്ണി പിള്ള പങ്കജാക്ഷൻ നായർ) സ്ട്രോങ്ങാണ്.  75 വർഷമായി കാർ ഓടിക്കുന്നു.  ഇന്ത്യയിൽ ഒട്ടേറെ സ്ഥലങ്ങളിൽ വാഹനം ഓടിച്ചിട്ടുണ്ട്. നിലവിൽ പറവൂർ മേഖലയിൽ മാത്രമേ വണ്ടി എടുക്കാറുള്ളൂ. ഇതുവരെ അപകടമൊന്നും ഉണ്ടായിട്ടില്ല.  അമ്പലപ്പുഴയാണു ജന്മസ്ഥലം. അണ്ണാമലൈ സർവകലാശാലയിൽ നിന്നു കെമിക്കൽ എൻജിനീയറായി. മുംബൈ നാഷനൽ റയോൺസ് കോർപറേഷനിൽ ഷിഫ്റ്റ് എൻജിനീയറായി ജോലിയിൽ പ്രവേശിച്ചു. ഗുജറാത്തിലെ ഇന്ത്യൻ റയോൺസ് മാനേജർ, ജെകെ റയോൺസ് ജനറൽ മാനേജർ എന്നീ നിലകളിൽ  പ്രവർത്തിച്ചു.  

തിരുക്കൊച്ചി മുഖ്യമന്ത്രി പറവൂർ ടി.കെ.നാരായണപിള്ളയുടെ ബന്ധു താഴത്തുവീട്ടിൽ ലൈലയെ 1957ൽ വിവാഹം ചെയ്തു. റിട്ട.പ്രഫസർ ഷൈല ഏക മകളാണ്. 1970 മുതൽ പറവൂരിലുണ്ട്. താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ്, റോട്ടറി ഗവർണർ തുടങ്ങി വിവിധ സംഘടനകളുടെ ഭാരവാഹിയായിരുന്നു. നിലവിൽ പറവൂർ കേസരി ബാലകൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ പ്രസിഡന്റാണ്. 99–ാം വയസ്സിൽ ഹൃദയത്തിന്റെ ഒരു വാൽവിനു തകരാറുണ്ടായി. ഈ പ്രായത്തിൽ ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിൽ മദ്രാസ് കാവേരി ആശുപത്രിയിലെ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചെങ്കിലും ഇദ്ദേഹം  തയാറായി. ശസ്ത്രക്രിയ വിജയമായി. മൂന്നാം ദിവസം നാട്ടിൽ തിരിച്ചെത്തി.

English Summary: A newgen driver for Paravur; Age 100

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com