കാട്ടാനക്കൂട്ടം വിളയാടി; 800 ഏത്തവാഴയും കൂർക്കക്കൃഷിയും നശിപ്പിച്ചു

പ്ലാമുടിയിൽ കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിയിടം കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു.
പ്ലാമുടിയിൽ കാട്ടാനക്കൂട്ടം നശിപ്പിച്ച കൃഷിയിടം കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു.
SHARE

കോട്ടപ്പടി∙ പ്ലാമുടിയിൽ കാട്ടാനക്കൂട്ടം കൃഷിയിടത്തിൽ നാശം വിതച്ചു. മാടശേരിക്കുടിയിൽ മിനി വിജയന്റെ 800 ഏത്തവാഴകളാണ് ഒറ്റദിവസം നശിപ്പിച്ചത്. മുഴുവൻ സ്ഥലത്തുമുണ്ടായിരുന്ന കൂർക്കക്കൃഷിയും നശിപ്പിച്ചു. മുപ്പതോളം ആനകളാണു കൃഷിയിടത്തിലിറങ്ങിയത്. 

കൃഷിയിടത്തിനു ചുറ്റുമുള്ള വൈദ്യുതവേലി പൂർണമായും നശിപ്പിക്കപ്പെട്ടു. സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്തതിനാൽ വൻ നഷ്ടമാണുണ്ടായത്. കൃഷി അസി. ഡയറക്ടർ വി.പി.സിന്ധുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കൃഷി വകുപ്പിന്റെ ഇൻഷുറൻസ് ആനുകൂല്യം ഉടൻ ലഭ്യമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

English Summary: Elephants destroyed farming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ernakulam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA