ADVERTISEMENT

ചേന്ദമംഗലം ∙ ഗോതുരുത്ത് – കുറുമ്പത്തുരുത്ത് ഫെറി സർവീസ് നിലച്ചിട്ട് ഒരു വർഷത്തിലേറെ. യാത്രാക്ലേശത്താൽ ജനം ദുരിതത്തിൽ. ഇരു കരകളെയും ബന്ധിപ്പിച്ചു ഗോതുരുത്ത് – കുറുമ്പത്തുരുത്ത് പാലം നിർമിക്കണമെന്ന ആവശ്യം ശക്തം.  പറവൂർ താലൂക്കിലെ പ്രദേശമാണു കുറുമ്പത്തുരുത്ത്. ഏറ്റവും അടുത്ത പട്ടണമായ പറവൂരിൽ എത്താനുള്ള എളുപ്പ മാർഗമായിരുന്നു ഫെറി സർവീസ്. ബോട്ടിൽ ഗോതുരുത്തിൽ എത്തി പറവൂരിലേക്കു പോകാമായിരുന്നു.  ഇപ്പോൾ, പുത്തൻവേലിക്കര വഴിയും കോട്ടപ്പുറം വഴിയും കറങ്ങിയാണു യാത്ര. ഗോതുരുത്ത് – ചാത്തേടം ബോട്ട് സർവീസ് ഉണ്ടെങ്കിലും പലപ്പോഴും ആശ്രയിക്കാൻ കഴിയുന്നില്ല. ഫെറി സർവീസ് നിലച്ചതോടെയാണു പാലം വേണമെന്ന ആവശ്യം ശക്തമായത്. 

ഗോതുരുത്ത്, കുറുമ്പത്തുരുത്ത് കരകളെ ബന്ധിപ്പിച്ചു പാലം വന്നാൽ യാത്രാക്ലേശം പരിഹരിക്കപ്പെടും. കുറുമ്പത്തുരുത്ത് നിവാസികൾക്കു മാത്രമല്ല ചാത്തേടം തുരുത്തിപ്പുറം, തുരുത്തൂർ തുടങ്ങി പുത്തൻവേലിക്കര പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉള്ളവർക്കും സഹായമാകും.  തൃശൂർ – എറണാകുളം, ഗുരുവായൂർ – എറണാകുളം യാത്രകളിൽ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടായാൽ കോട്ടപ്പുറം ചന്തയിലൂടെ തുരുത്തിപ്പുറത്ത് എത്തി പാലം വഴി പറവൂരിലേക്കു പോകാവുന്ന മറ്റൊരു വഴി തുറക്കുമെന്നു കുറുമ്പത്തുരുത്ത് സ്വദേശി ജയ്സൺ ജേക്കബ് പറയുന്നു.

പാലം യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ടു പഞ്ചായത്ത് അധികൃതരുടെയും പൊതുപ്രവർത്തകരുടെയും സഹകരണത്തോടെ നാട്ടുകാർ ജനകീയ സമിതി രൂപീകരിച്ചു.ഗോതുരുത്ത് – കുറുമ്പത്തുരുത്ത് പാലം നിർമാണം സംബന്ധിച്ച പ്രാരംഭ നടപടി തുടങ്ങാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പൊതുമരാമത്ത് വകുപ്പു പാലം വിഭാഗം അധികൃതർക്കു നിർദേശം നൽകി. പരിശോധന നടത്തി ഉടൻ വിശദമായ എസ്റ്റിമേറ്റ് തയാറാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com