ADVERTISEMENT

ആലുവ∙ പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നു മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ വെള്ളം കയറി. മണപ്പുറം ഭാഗികമായി മുങ്ങി. പുഴയോരത്തു ബലിതർപ്പണം നടത്താൻ കഴിഞ്ഞില്ല. പിതൃകർമങ്ങൾ പാർക്കിങ് ഏരിയയിലെ പിൽഗ്രിം സെന്ററിലാണു നടത്തിയത്. കിഴക്കു നിന്നു ജലപ്രവാഹം വർധിച്ചതിനെ തുടർന്നു പുലർച്ചെ 3 മുതലാണു പുഴയിൽ ജലനിരപ്പ് ഉയർന്നത്. ഉച്ചയോടെ അൽപം താഴ്ന്നു. എങ്കിലും നിറഞ്ഞു കവിഞ്ഞാണു പുഴ ഒഴുകുന്നത്. ജലനിരപ്പ് പൊടുന്നനെ ഉയരാൻ തുടങ്ങിയപ്പോൾ ക്ഷേത്രത്തിൽ ആറാട്ട് നടന്നേക്കുമെന്നു ഭക്തജനങ്ങൾ പ്രതീക്ഷിച്ചു.

ernakulam-water
മാങ്ങാമ്പിള്ളിചിറയിലെ ചെക്ക്ഡാമിൻെറ ഷട്ടറുകൾ അടഞ്ഞ് കിടക്കുന്നതിനാൽ ചിറയുടെ വശങ്ങളിൽ കൂടി വെള്ളം കുത്തിയൊലിച്ച നിലയിൽ.

ഭഗവാൻ ആറാടുന്നതു കാണാൻ ഒട്ടേറെപ്പേർ കാത്തുനിന്നെങ്കിലും ഉണ്ടായില്ല. ഇക്കൊല്ലം പുഴയിൽ പലവട്ടം ജലനിരപ്പ് ഉയർന്നിട്ടും ആറാട്ടു നടന്നിട്ടില്ല. ശക്തമായ അടിയൊഴുക്കുള്ളതിനാൽ ആരും പുഴയിൽ കുളിക്കാനിറങ്ങരുതെന്ന് അധികൃതർ അറിയിച്ചു. പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നുവെന്ന വ്യാജ പ്രചാരണം രാവിലെ ആളുകളെ ആശങ്കയിലാക്കി. ‘വീട്ടുസാധനങ്ങളെല്ലാം മുകളിൽ കയറ്റി ഞങ്ങൾ വേറെ സ്ഥലത്തേക്കു മാറുകയാണെന്നു’ ചിലർ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതാണു പ്രശ്നമായത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com