ADVERTISEMENT

ചേരാനല്ലൂർ ∙ ദേശീയപാതയിൽ റോ‍ഡും നടപ്പാതയും തമ്മിലുള്ള ഉയരവ്യത്യാസത്തിൽ തെന്നി ചരക്കു ലോറി തലകീഴായി മറിഞ്ഞു. ലോറിയുടെ ഡ്രൈവറും ക്ലീനറും സാരമായ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടം.   ദേശീയപാതയിൽ വരാപ്പുഴ ഭാഗത്തു നിന്നു ചേരാനല്ലൂർ ഭാഗത്തേക്കു വരികയായിരുന്ന ലോറി സിഗ്നലിന്റെ സമീപത്തു റോഡരികിലേക്ക്  ഒതുക്കുന്നതിനിടെയായിരുന്നു അപകടം. റോഡും നടപ്പാതയും തമ്മിൽ  ചിലയിടങ്ങളിൽ ഒരടിയിലേറെ ഉയരവ്യത്യാസം ഉണ്ട്.

ഇൗ ഭാഗങ്ങളിൽ വാഹനാപകടങ്ങൾ പതിവാണ്. ഇരുചക്രവാഹനങ്ങളും ചെറു വാഹനങ്ങളുമാണു കൂടുതലായി അപകടത്തിൽപെടുന്നത്. രാത്രി റോഡിൽ മതിയായ വെളിച്ചം ഇല്ലാത്തതിനാൽ എതിരെ വരുന്ന വാഹനങ്ങൾക്കു വശം കൊടുക്കുന്നതിനിടയിലും അപകടമുണ്ടാകാറുണ്ട്. ഒട്ടേറെത്തവണ ഇതു സംബന്ധിച്ചു പരാതികൾ നൽകിയിട്ടും പ്രശ്നം പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തു നിന്നു നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണു പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com