ADVERTISEMENT

കൊച്ചി∙ വിദേശ ജോലി തട്ടിപ്പു കേസിലും പീഡനക്കേസിലും പ്രതിയായ പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തു. യുകെ പൗരത്വമുള്ള കോട്ടയം ചങ്ങനാശേരി സ്വദേശി ലക്സൺ ഫ്രാൻസിസ് കല്ലുമാടിക്കലിനെയാണു (42) നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയോടെ ചങ്ങനാശേരിയിലെ വീട്ടിൽ നിന്നു കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചിയിലെത്തിച്ചു തിരിച്ചറിഞ്ഞ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശത്തു തൊഴിൽ വാഗ്ദാനം ചെയ്തു വഞ്ചിച്ചതിനു സെൻട്രൽ സ്റ്റേഷനിലും യുവതിയെ പീഡിപ്പിച്ചതിനു നോർത്ത് സ്റ്റേഷനിലും പ്രതിക്കെതിരെ കേസുണ്ട്.

2018 ഒക്ടോബറിൽ ഇടപ്പള്ളിയിലെ വാടകവീട്ടിൽ വച്ചും പിന്നീടു ചങ്ങനാശേരിയിലെ സ്വന്തം വീട്ടിലെത്തിച്ചും യുവതിയെ പീഡിപ്പിച്ചെന്നാണു കേസ്. യുവതിയുടെ കയ്യിൽ നിന്ന് 12 ലക്ഷത്തോളം രൂപ തട്ടിയെടുത്തതിനും സമൂഹമാധ്യമങ്ങൾ വഴി സ്വഭാവഹത്യ നടത്തിയതിനും കേസുണ്ട്.ട്രാവൻകൂർ ഡെമോക്രാറ്റിക് പാർട്ടി എന്നൊരു രാഷ്ട്രീയ പാർട്ടിയും പ്രതി രൂപീകരിച്ചിട്ടുണ്ട്.

ടൈംസ് ഓഫ് മലയാളം എന്നൊരു ഓൺലൈൻ ന്യൂസ് ഏജൻസിയും പ്രതി നടത്തുന്നുണ്ട്. പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ശേഷം പ്രതി മുൻ പൊലീസ് മേധാവിക്കൊപ്പമുള്ള ചിത്രമുൾപ്പെടെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതും വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com