ADVERTISEMENT

പെരുമ്പാവൂർ ∙ അയൽവാസിയുടെ പറമ്പിൽ ഓട്ടോറിക്ഷ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ അയാളെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. അറയ്ക്കപ്പടി ഓട്ടത്താണി കലയത്തുരുത്ത് ജിഷ്ണു(28) ആണ് അറസ്റ്റിലായത്. അയൽവാസിയായ പൗലോസിനെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം വീട്ടിലെത്തിയ ഇയാൾ ഭാര്യയെയും 3 വയസ്സുള്ള മകനെയും ദേഹോപദ്രവമേൽപ്പിച്ചു.

ഇരുമ്പു കേബിൾ കൊണ്ടാണു ഭാര്യയെ മർദിച്ചത്. ഇൻസ്പെക്ടർ ആർ.രഞ്ജിത്, എസ്ഐമാരായ റിൻസ്.എം.തോമസ്, ജോസി.എം.ജോൺസൻ, സെയ്ത് മുഹമ്മദ് എഎസ്ഐമാരായ സുരേഷ്, രാമനാഥൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com