ADVERTISEMENT

പാറക്കടവ് ∙ സിൽവർ ലൈൻ പദ്ധതിക്കായി പാറക്കടവ് പഞ്ചായത്തിൽ അതിർത്തി നിർണയത്തിനും കല്ലുകൾ സ്ഥാപിക്കാനും ഉദ്യോഗസ്ഥർ എത്തിയെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങി. പഞ്ചായത്തിലെ 16, 17, 18 വാർഡുകളിലൂടെയാണ് സിൽവർ ലൈൻ പദ്ധതി കടന്നുപോകുന്നത്. ഇന്നലെ രാവിലെ എളവൂർ താഴത്തെ പള്ളിയുടെ പരിസരത്താണ് ഉദ്യോഗസ്ഥർ ആദ്യമെത്തിയത്. ഉദ്യോഗസ്ഥർ എത്തിയേക്കുമെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നാട്ടുകാർ കാത്തു നിന്നിരുന്നു. ഉദ്യോഗസ്ഥർ എത്തിയ ഉടൻ നാട്ടുകാർ സ്ഥലം അളക്കാനോ കല്ലിടാനോ സമ്മതിക്കില്ലെന്ന് വ്യക്തമാക്കി.

കുറെ നേരം കാത്തിരുന്ന ശേഷം ഇവിടെ നിന്ന് മടങ്ങിയ ഉദ്യോഗസ്ഥർ പൊലീസ് സന്നാഹവുമായി ത്രിവേണിക്കു സമീപത്തെ പാട ശേഖരത്തെത്തി. ഇതോടെ കൂടുതൽ നാട്ടുകാരെത്തി ഉദ്യോഗസ്ഥരോട് കയർക്കുകയും സംഘർഷാവസ്ഥയായതോടെ ഉദ്യോഗസ്ഥർ മടങ്ങുകയുമായിരുന്നു. ആകാശ സർവേയിലൂടെ കണ്ടെത്തിയ സ്ഥലം മാർക്ക് ചെയ്ത് കല്ലിടുകയായിരുന്നു ഉദ്യോഗസ്ഥരുടെ ലക്ഷ്യം. എന്നാൽ കല്ലുകൾ ഇവർ കരുതിയിരുന്നില്ല. 4 ഉദ്യോഗസ്ഥരാണ് എത്തിയത്. പഞ്ചായത്ത് അംഗങ്ങളായ നിതിൻ സാജു, ജെസ്സി ജോയ്, പൗലോസ് കല്ലറയ്ക്കൽ എന്നിവരുടെയും സമര സമിതി ഭാരവാഹികൾ ആയ സി.പി.ഡേവിസ്, ജെയിൻ പാത്താടൻ, എ.ഒ.പൗലോ, ടോമി പരിയാടൻ എന്നിവരുടെയും നേതൃത്വത്തിലാണ് നാട്ടുകാർ പ്രതിഷേധിച്ചത്.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com