ADVERTISEMENT
കാക്കനാട്∙ നാട്ടിൽ വിരുന്നെത്തിയ അപൂർവ ഇനം ആമയെ ഇന്നു വനം വകുപ്പ് ഏറ്റെടുക്കും. സ്വർണ നിറത്തിലുള്ള ആമയെ കെബിപിഎസ് ജീവനക്കാരൻ മാണികുളങ്ങര എം.എം.മഹേഷിന്റെ വീട്ടിലാണു സൂക്ഷിച്ചിരിക്കുന്നത്. തൃക്കാക്കര മുനിസിപ്പൽ ഗ്രൗണ്ടിനു സമീപം റോഡിലൂടെ ഇഴഞ്ഞു നീങ്ങുന്നതു കണ്ട ആമയെ മഹേഷ് വീട്ടിലേക്കു കൊണ്ടുവരികയായിരുന്നു. ആദ്യം വീട്ടിലെ തടാകത്തിലെ വെള്ളത്തിൽ ഇട്ടെങ്കിലും വനം വകുപ്പിന്റെ നിർദേശ പ്രകാരം കരയിലേക്കു മാറ്റി. കാരറ്റും ചേമ്പിലയും പൂക്കളുമാണു ഭക്ഷണം. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com