ADVERTISEMENT

മൂവാറ്റുപുഴ∙ പെയ്തിറങ്ങിയ വേനൽ മഴയ്ക്കൊപ്പം മത്സ്യക്കൊയ്ത്തിന്റെ ആഘോഷവുമായി മീൻ ചാകര. പുഴ തീരത്തോടു ചേർന്നുള്ള ജലാശയങ്ങളിൽ ഇന്നലെ മീൻ സമൃദ്ധിയായിരുന്നു. ചൂണ്ട വല, കോരി വല, ഒറ്റാൽ, വീശു വല എന്നിവ ഉപയോഗിച്ചു മീൻ പിടിക്കാൻ ഇറങ്ങിയവർക്കെല്ലാം നിറയെ മീൻ കിട്ടി. വാള, കൊമ്പൻ, കുറുവ പരൽ തുടങ്ങിയവയെല്ലാം വലയിൽ കൊരുത്തു.

20 കിലോ തൂക്കമുള്ള വാള മത്സ്യങ്ങൾ വരെ ലഭിച്ചു. വലുപ്പവും തൂക്കവുമുള്ള മത്സ്യങ്ങൾ പണം കൊടുത്തു സ്വന്തമാക്കാൻ കൂടുതൽ പേർ എത്തിയതോടെ മീൻ പിടിക്കാനിറങ്ങിയവർക്കു കൈനിറയെ പണവും കിട്ടി. പഴകിയതും രാസപദാർഥങ്ങൾ കലർന്നതുമായ മത്സ്യങ്ങൾ വ്യാപകമാകുന്നതനിടെ ആണു പുഴയിലും തണ്ണീർത്തടങ്ങളിലും ഒക്കെ മഴ മത്സ്യസമൃദ്ധി സൃഷ്ടിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com