ADVERTISEMENT

കൊച്ചി ∙ തൃക്കാക്കര എൽഡിഎഫ് കൺവൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചു തുടങ്ങിയിട്ടും കെ.വി. തോമസ് വേദിയിലെത്താഞ്ഞതു സദസ്സിന് ആദ്യം അമ്പരപ്പായി. അദ്ദേഹം വീണ്ടും നിലപാടു മാറ്റിയോ എന്നൊക്കെ ചിലർ ചിന്തിച്ചും കാണും. അപ്പോഴായിരുന്നു അദ്ദഹത്തിന്റെ കടന്നുവരവ്.

പ്രസംഗം നിർത്തി മുഖ്യമന്ത്രി തന്നെ അദ്ദേഹത്തെ സ്വാഗതം ചെയ്തു. താൻ വരാൻ െവെകിയതു റോഡിലെ തിരക്കിൽ കുടുങ്ങിയതാണെന്നും ഇൗ കുഴപ്പം പരിഹരിക്കാൻ കെ റെയിൽ പോലെയുള്ള അതിവേഗ യാത്രാ സൗകര്യങ്ങൾ വേണമെന്നും അദ്ദേഹം പറഞ്ഞപ്പോൾ വേദിയിലും സദസ്സിലും ചിരി പരന്നു.

വികസനത്തിൽ അനാവശ്യ രാഷ്ട്രീയം കലർത്തരുതെന്ന നിലപാടാണു കെ.കരുണാകരന്റെ കാലം മുതൽ താൻ സ്വീകരിക്കുന്നതെന്ന് ആവർത്തിച്ച തോമസ് എ.കെ.ആന്റണി ഉൾപ്പെടെ ഉന്നത കോൺഗ്രസ് നേതാക്കളെ വിമർശിക്കാനും മടിച്ചില്ല. 39–ാം വയസ്സിൽ താക്കോലുമായി പോയവർ ഇപ്പോഴാണു തിരിച്ചുവരുന്നത് എന്നായിരുന്നു ഒരു വിമർശനം. പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ മേൽപാലങ്ങൾക്കു കല്ലിട്ടു പോകുക മാത്രമാണ് ഉമ്മൻ ചാണ്ടി ചെയ്തതെന്നും ആ കല്ലുകൾക്കു മുകളിൽ പട്ടി മൂത്രം ഒഴിക്കാതെ പാലങ്ങൾ നിർമിച്ചതു പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com