കൊച്ചി ∙ ഉപയോഗിക്കാൻ കഴിയുന്ന സ്പെയർ പാർട്സുകൾ എടുത്ത ശേഷമേ തേവര യാഡിൽ സൂക്ഷിച്ചിട്ടുള്ള ജൻറം എസി ലോ ഫ്ലോർ ബസുകൾ പൊളിച്ചു വിൽക്കുകയുള്ളൂ. ഉപയോഗിക്കാൻ കഴിയാത്ത 10 ബസുകൾ പൊളിച്ചു വിൽക്കാനാണു കെഎസ്ആർടിസി തീരുമാനിച്ചിട്ടുള്ളത്.
ജൻറം എസി ലോ ഫ്ലോർ ബസുകളിൽ നിലവിൽ സർവീസ് നടത്തുന്നവയ്ക്ക് ആവശ്യമായ ചില സ്പെയർ പാർട്സുകൾ കിട്ടാത്ത സാഹചര്യമുണ്ട്. ഈ ബസുകളിൽ ഉപയോഗിക്കാൻ കഴിയുന്ന സ്പെയർ പാർട്സുകൾ പൊളിക്കാനിട്ടിരിക്കുന്ന ബസുകളിൽ നിന്ന് എടുക്കും. സീറ്റുകൾ, ഗ്ലാസ് എന്നിവയുൾപ്പെടെ ഇത്തരത്തിൽ ഉപയോഗിക്കാൻ കഴിയുന്നവ നീക്കം ചെയ്ത ശേഷമേ ഇവ പൊളിച്ചു വിൽക്കാനായി ലേലം ചെയ്യുകയുള്ളൂ.