ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ വോട്ട് തേടി ഉമ തോമസ്

ernakulam-uma
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് പ്രചാരണത്തിനിടെ കാക്കനാട് ഡ്രൈവിങ് ടെസ്റ്റിന് ക്യൂ നിൽക്കുന്നവരോടു വോട്ടഭ്യർഥിക്കുന്നു.
SHARE

കൊച്ചി ∙ കാക്കനാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ടെസ്റ്റിനെ കുറിച്ചു ടെൻഷനടിച്ചു ‘ഭാവി’ ഡ്രൈവർമാർ. അവർക്കിടയിലേക്കാണു യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് ടെൻഷനില്ലാതെ കൂളായി എത്തിയത്. ‘‘എല്ലാവരും ശ്രദ്ധിച്ചു വണ്ടി ഓടിക്കണം. നിങ്ങൾക്ക് എല്ലാവർക്കും ലൈസൻസ് കിട്ടട്ടെ. ടെസ്റ്റിന്റെ ടെൻഷനാണെങ്കിലും വോട്ടു ചെയ്യുന്ന കാര്യം മറക്കരുത്’’– സ്ഥാനാർഥി പറഞ്ഞു.  

തുടർന്ന്, കാക്കനാട് അത്താണി ജംക്‌ഷനിൽ കടകളും സ്ഥാപനങ്ങളും കയറി വോട്ടു തേടൽ. കാക്കനാട് കൊല്ലംകുടിമുകളിലെ കർദിനാൾ ക്വാർട്ടേഴ്സിൽ എത്തിയപ്പോൾ ആശംസയുമായി വന്നത് എൽസി ചേച്ചി. 75 പിന്നിട്ട പഴയ കോൺഗ്രസ് പ്രവർത്തക. വാഹനപര്യടനം ഇടപ്പള്ളി ബൈപാസ് ജംക്‌ഷനിൽ എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബിടിഎസ് ജംക്‌ഷൻ, ദേവൻകുളങ്ങര, മഠം ജംക്‌ഷൻ, കൃഷ്ണൻ നഗർ, ജവാൻ ക്രോസ് റോഡ്, ചെറുപുഷ്പം കവല എന്നീ കേന്ദ്രങ്ങളിലൂടെ കടന്നുപോയ പര്യടനം അൽ അമീൻ ജംക്‌ഷനിലാണു സമാപിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA