ADVERTISEMENT

ചേന്ദമംഗലം ∙ പ്രതിസന്ധികളോടു പൊരുതി എ.ആർ.ഭൂമിക ജൂനിയർ ഇന്ത്യൻ വോളിബോൾ ടീം ക്യാംപിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ദേശീയതലത്തിൽ 21 പേരെ തിരഞ്ഞെടുത്തതിൽ ജില്ലയിൽ നിന്നുള്ള ഏക പ്രതിനിധിയാണ്. വലിയപഴമ്പിള്ളിത്തുരുത്ത് അപ്പച്ചാത്ത് പരേതനായ രാംലാലിന്റെയും ലൈജിയുടെയും മകളും കരിമ്പാടം ഡിഡിസഭ ഹൈസ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥിനിയുമാണ്. ടയർ പണികൾ ചെയ്തിരുന്ന പിതാവ് 2 വർഷം മുൻപു മരിച്ചു. അമ്മയും സഹോദരൻ ആകാശുമാണ് ഒപ്പമുള്ളത്. തേയ്ക്കാത്ത വീട്ടിലാണു താമസം. മഴ പെയ്താൽ വാർക്ക ചോർന്നു വീടിന്റെ അകത്തു വെള്ളം കെട്ടും. അച്ഛൻ മരിച്ചശേഷം അമ്മ താൽക്കാലികമായി 6 മാസത്തെ കരാറിൽ മിൽമയിൽ ജോലി ചെയ്യുന്നുണ്ട്.

തൊഴിലുറപ്പു തൊഴിലാളിയുമാണ്. ഇവരുടെ ചെറിയ വരുമാനം കൊണ്ടാണു കുടുംബം കഴിയുന്നത്. വീടു ജപ്തി നടപടികളിലാണ്. സ്കൂളിലെ മുത്തൂറ്റ് പാപ്പച്ചൻ വോളിബോൾ അക്കാദമി അംഗമാണ് ഭൂമിക. ബെംഗളൂരുവിലെ സിലക്‌ഷൻ ട്രയൽസിനു പോകാനുള്ള ചെലവുകൾ മുത്തൂറ്റ് അക്കാദമിയും സ്കൂൾ മാനേജ്മെന്റും പിടിഎയും ചേർന്നാണു വഹിച്ചത്. തിരിച്ചെത്തിയ ഭൂമികയെ മാനേജർ ജീൻ സുധാകൃഷ്ണന്റെ നേതൃത്വത്തിൽ സ്കൂൾ അധികൃതർ വീട്ടിലെത്തി അനുമോദിച്ചു. വലിയപഴമ്പിള്ളിതുരുത്ത് ടുഡെയ്സ് വോളിബോൾ ക്ലബ്ബും സ്വീകരണം നൽകി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com