ഉപയോഗശൂന്യമായ കുളത്തിൽ 14 കാട്ടുപന്നികൾ; വലയിട്ടു പിടിച്ചു കാട്ടിൽ വിട്ടു
Mail This Article
×
കുട്ടമ്പുഴ∙ പിണവൂർക്കുടി ആദിവാസിക്കുടിയിൽ ഉപയോഗശൂന്യമായ കുളത്തിൽ വീണ 14 കാട്ടുപന്നികളെ വനപാലകരുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. വാളറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പിണവൂർക്കുടി പെരുമാൾക്കുത്തിലെ പുരയിടത്തിലെ കുളത്തിലാണു ചെറുതും വലുതുമായ പന്നികൾ വീണത്. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്നു ക്യാംപ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ടി.എച്ച്. അബു, വാച്ചർ രാജു എന്നിവരും നാട്ടുകാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. കുളത്തിൽനിന്നു പന്നികളെ വലയിട്ടു പിടിച്ചു കാട്ടിൽ വിടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.