ADVERTISEMENT

കൊച്ചി∙ വോട്ടെണ്ണൽ തലേന്നു ചാനലുകളുടെയും ഓൺലൈൻ മാധ്യമങ്ങളുടെയും മറ്റും അഭിമുഖങ്ങളുടെ തിരക്കിലായിരുന്നു തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി എ.എൻ.രാധാകൃഷ്ണൻ. ഇതിനിടയിൽ നിയോജകമണ്ഡലത്തിന്റെ ഭാഗമായ പാലാരിവട്ടം മണ്ഡലത്തിലെ സംഘടനാ സമിതികളിലെ പോളിങ് അനന്തര റിപ്പോർട്ടുകൾ വിലയിരുത്തുകയും ചെയ്തു. ഇതോടെ, തൃക്കാക്കര–പാലാരിവട്ടം മണ്ഡലം കമ്മിറ്റികൾക്കു കീഴിലെ 12 സംഘടനാ സമിതികളിലും അവലോകനം പൂർത്തിയായി.

വലിയ ശുഭപ്രതീക്ഷയാണു കണക്കുകൾ നൽകുന്നതെന്നു രാധാകൃഷ്ണൻ പറയുന്നു. ക്രിസ്ത്യൻ വിഭാഗങ്ങളിലേക്കടക്കം എൻഡിഎയുടെ രാഷ്ട്രീയ നിലപാടുകളും ആശയങ്ങളും എത്തിക്കാൻ സാധിച്ചു. അതിന്റെ സ്വാധീനം വോട്ടെണ്ണലിൽ വലിയതോതിൽ കാണാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണു സ്ഥാനാർഥിയും എൻഡിഎ പ്രവർത്തകരും. ഇന്നു ചേരാനല്ലൂരിലെ വസതിയിൽതന്നെ ഇരിക്കാനാണു രാധാകൃഷ്ണന്റെ തീരുമാനം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com