ADVERTISEMENT

ഫോർട്ട്കൊച്ചി∙ രാജ്യാന്തര യോഗ ദിനാചരണത്തോടനുബന്ധിച്ച് ദേശീയ പാത വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ പരേഡ് മൈതാനിയിൽ സംഘടിപ്പിച്ച മാസ് യോഗ പ്രദർശനം കേന്ദ്രമന്ത്രി ജനറൽ വി.കെ.സിങ് ഉദ്ഘാടനം ചെയ്തു. യോഗ മനുഷ്യനെ ആന്തരികമായും ശാരീരികമായും സൗന്ദര്യമുള്ളവരാക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 

ദേശീയ പാത അതോറിറ്റി അഡീഷനൽ സെക്രട്ടറി അമിത് ഘോഷ്, കലക്ടർ ജാഫർ മാലിക്, എൻഎച്ച്എ കേരള റീജനൽ ഓഫിസർ ബി.എൽ.മീണ, സതേൺ നേവൽ കമാൻഡ് ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ അഡ്വൈസർ സി.ആരതി, നരേന്ദ്ര ശർമ, ഡിഫൻസ് അക്കൗണ്ട്സ് അസി.കൺട്രോളർ എസ്.പ്രേംകുമാർ, പോർട്ട് ട്രസ്റ്റ് സിവിഒ രാജേന്ദ്രൻ, കെ.റസാഖ്, സബ് കലക്ടർ പി.വിഷ്ണുരാജ്, യോഗ ഗുരു ഡോ.ജയദേവ്, പഞ്ചകർമ നാഷനൽ ആയുർവേദിക് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.സി.സുധാകർ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com