സ്വപ്ന സുരേഷിന്റെ മൊഴി ഇ.ഡി. വീണ്ടും രേഖപ്പെടുത്തി

ernakulam-swapna
കൊച്ചിയിലെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൽ എത്തിയ സ്വപ്ന സുരേഷ്
SHARE

കൊച്ചി ∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സ്വപ്ന സുരേഷിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷ് സ്വന്തം നിലയിൽ മജിസ്ട്രേട്ട് കോടതി മുൻപാകെ നൽകിയ രഹസ്യമൊഴികളുടെ പശ്ചാത്തലത്തിലാണു വീണ്ടും മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ 11നു തുടങ്ങിയ മൊഴിയെടുപ്പിനിടയിൽ സ്വപ്നയ്ക്കു ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നു നാലു മണിയോടെ മൊഴിയെടുപ്പ് അവസാനിപ്പിച്ചു. ഇന്നു വീണ്ടും മൊഴി രേഖപ്പെടുത്തും.

കേസുമായി ബന്ധപ്പെട്ടു ഗൗരവസ്വഭാവമുള്ള വെളിപ്പെടുത്തൽ നടത്തി സ്വപ്ന പ്രധാനമന്ത്രിക്കും കത്തയച്ചിരുന്നു. കസ്റ്റംസിനും എൻഐഎക്കുമെതിരെ രൂക്ഷവിമർശനമാണു സ്വപ്ന നടത്തുന്നത്. ദേശവിരുദ്ധസ്വഭാവമുള്ള വിവരങ്ങൾ തെളിവു സഹിതം വെളിപ്പെടുത്തിയിട്ടും കസ്റ്റംസും എൻഐഎയും അവഗണിച്ചെന്നാണു സ്വപ്നയുടെ ആരോപണം. സ്വർണക്കടത്തു കേസ് പ്രതിയായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ എൻഐഎ ഓഫിസിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനെ പോലെയാണു പെരുമാറിയതെന്നും എൻഐഎ സൂപ്രണ്ട് അടക്കം ശിവശങ്കറിന്റെ മുന്നിൽ കീഴുദ്യോഗസ്ഥനെ പോലെ നിന്നെന്നും സ്വപ്ന കുറ്റപ്പെടുത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS