ADVERTISEMENT

തൃപ്പൂണിത്തുറ ∙ മാർക്കറ്റ് റോഡിലെ ചിക്കൻ കടയിൽ നിന്നു പണം മോഷ്ടിച്ച ജീവനക്കാരനെ അസമിൽ നിന്നു ഹിൽപാലസ് പൊലീസ് പിടികൂടി. കേസിലെ 3 –ാം പ്രതിയായ അസം സോണിപ്പൂർ ഡെക്കായ്ജൂലി സ്വദേശി ഇമറുൽ ഇസ്‌ലാമിനെയാണ് (24) അസം മഹാബൈരവ പൊലീസിന്റെ സഹായത്തോടെ പിടികൂടിയത്. അസം സ്വദേശികളായ അസ്മത്ത് അലി, ഷംസുദ്ദീൻ എന്നീ 2 പേർ കൂടി പിടിയിലാകാനുണ്ടെന്നു പൊലീസ് പറഞ്ഞു. കടയിൽ നിന്നു 4 ലക്ഷം രൂപയ്ക്കടുത്തു മോഷ്ടിച്ച ഇവർ മോഷണ മുതൽ വിജയവാഡയിൽ വച്ചു പങ്കിട്ടെടുത്ത ശേഷം പിരിയുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. ഇമറുൽ ഇസ്‌ലാമിനു ലഭിച്ച പണം ഉപയോഗിച്ചു വാങ്ങിയ ബൈക്ക് പൊലീസ് പിടികൂടി.

ഇത് അസമിലെ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. കനത്ത മഴയും വെള്ളപ്പൊക്കവും അതിജീവിച്ച് എത്തിയ പൊലീസ് സംഘം മഹാബൈരവ പൊലീസിന്റെ സഹായത്തോടെ കൃത്രിമ ഗതാഗത കുരുക്കു സൃഷ്ടിച്ചാണു പ്രതിയെ പിടികൂടിയത്. കഴിഞ്ഞ 12 നാണു ഉടമ കടയിൽ ഇല്ലാതിരുന്ന സമയത്ത് പണം മോഷ്ടിച്ചു അസം സ്വദേശികളായ 3 ജീവനക്കാർ കടന്നത്. ഹിൽപാലസ് എസ്ഐമാരായ എം. പ്രദീപ്, കെ.എച്ച്. ഷാനവാസ്, കെ. അനില, എഎസ്ഐ എം.ജി. സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പോൾ മൈക്കിൾ, ശ്യാം ആർ.മേനോൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൊലക്കേസിൽ ഉൾപ്പെടെ പ്രതി

കേസിലെ 2 –ാം പ്രതിയായ ടൈഗർ ഷംസുദ്ദീൻ എന്ന് അറിയപ്പെടുന്ന ഷംസുദ്ദീൻ കൊലപാതക കേസുകളിലക്കം ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നു പൊലീസ്. ഒന്നര വർഷം മുൻപാണ് ഷംസുദ്ദീൻ ജോലിക്കായി തൃപ്പൂണിത്തുറയിൽ എത്തിയത് എന്ന് പൊലീസ് പറഞ്ഞു. മോഷണത്തിനു ശേഷം പാലക്കാട് വരെ ടാക്സിയിൽ സഞ്ചരിച്ച ശേഷം ബസിൽ ചെന്നൈയിൽ എത്തുകയായിരുന്നു. ഇവിടെ നിന്ന് ട്രെയിനിൽ വിജയവാഡയിൽ എത്തിയ ശേഷം മോഷണ മുതൽ പങ്കിട്ട് എടുത്ത ശേഷം പിരിയുകയായിരുന്നു എന്ന് പൊലീസ്  പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com