ADVERTISEMENT

പരീക്ഷകൾ‍ ജൂലൈ 13ന് ആരംഭിക്കും

കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പുനഃക്രമീകരിച്ച രണ്ടാം സെമസ്റ്റർ ബിഎ പരീക്ഷകൾ‍ ജൂലൈ 13ന് ആരംഭിക്കും.

യങ് സയന്റിസ്റ്റ് കോഴ്സ്

കളമശേരി ∙ കുട്ടികളിൽ ശാസ്ത്രത്തിന്റെ അടിത്തറ പാകുന്നതിനായി ഹൈസ്കൂൾ വിദ്യാർഥികൾക്കു കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി യങ് സയന്റിസ്റ്റ് ഫോറം കോഴ്സ് നടത്തും. 16 മുതൽ ഒക്ടോബർ 15 വരെ ശനിയാഴ്ചകളിലാണു കോഴ്സ് നടത്തുന്നത്. csiscusat@gmail.com. 9188219863.

കുസാറ്റിൽ ഓട്ടോകാഡ്

കളമശേരി ∙ ഓട്ടോകാഡ് പോലുള്ള സോഫ്റ്റ്‌വെയർ ഉപയോഗിച്ചു ഭാവനയിൽ വിരിയുന്ന വസ്തുക്കൾക്കു കംപ്യൂട്ടറിൽ രൂപം കൊടുക്കാനും ത്രിമാന അച്ചടിയിലൂടെ ഭൗതിക രൂപത്തിൽ ആക്കാനും പരിശീലിപ്പിക്കുന്ന കോഴ്സുകൾ കൊച്ചി സർവകലാശാല സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ കാഡ് സെന്ററിൽ 4ന് ആരംഭിക്കും. www.cusat.ac.in. 73060 61646.

ജൂനിയർ റിസർച് ഫെലോ

കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മറൈൻ സയൻസസ് വിഭാഗത്തിൽ ഓഷ്യൻ റിസർച് പ്രോജക്ടിൽ ജൂനിയർ റിസർച് ഫെലോയുടെ ഒഴിവ്. 9446866050.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com