ADVERTISEMENT

പെരുമ്പാവൂർ ∙ നമ്പർ പ്ലേറ്റില്ലാതെ ബൈക്കിൽ പാഞ്ഞു നടന്ന യുവാവ് പിടിയിൽ. വാഹനങ്ങൾക്കു രൂപമാറ്റം വരുത്തി പൊതുനിരത്തുകളിൽ  മത്സര ഓട്ടം നടത്തി അപകടമുണ്ടാക്കുന്ന ഡ്രൈവർമാരെ പിടികൂടാൻ മോട്ടർ വാഹന വകുപ്പു നടത്തുന്ന  ഓപ്പറേഷൻ റേസിന്റെ ഭാഗമായാണ് നടപടി. നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ പൊതുജനങ്ങൾക്കു പരാതിപ്പെടാനായി വാട്സാപ്  നമ്പറുകൾ മോട്ടർ  വാഹന വകുപ്പ് പ്രസിദ്ധപ്പെടുത്തിയിരുന്നു. റജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ഇല്ലാതെ ന്യൂജെൻ ബൈക്കിൽ യുവാവ് കറങ്ങി നടക്കുന്നതായി ചിത്രങ്ങളും വിഡിയോയും സഹിതം ഈ നമ്പറിൽ  ലഭിച്ച പരാതിയിൽ 3ദിവസമായി നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.

2 നമ്പർ പ്ലേറ്റുകളും ഇല്ലാതെ പെരുമ്പാവൂർ ടൗണിൽ പാർക് ചെയ്ത മോട്ടർ  സൈക്കിൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നതു കണ്ടു എത്തിയ പൊതുജനത്തിന് ആരുടെ ബൈക്കാണെന്ന വിവരം നൽകാൻ കഴിഞ്ഞില്ല. വാഹനത്തിന്റെ ഷാസി നമ്പർ പരിശോധിച്ചു റജിസ്ട്രേഷൻ നമ്പർ കണ്ടു പിടിച്ചു. ഇ-ചല്ലാൻ വഴി ഉടമസ്ഥന്റെ മൊബൈൽ നമ്പർ എടുത്ത് ഫോൺ വിളിച്ച് വരുത്തിയാണു  കേസെടുത്തത്. പരിശോധന തുടരുമെന്ന് പെരുമ്പാവൂർ ജോയിന്റ് ആർടിഒ എം.കെ.പ്രകാശ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com