ഓട്ടുക്കമ്പനി സ്ഥലം സാമൂഹിക വിരുദ്ധരുടെ താവളം; രാപകലില്ലാതെ അഴിഞ്ഞാടുകയാണ്

ernakulam-company
നീലീശ്വരത്തു കാടുപിടിച്ചു കിടക്കുന്ന പഴയ ഓട്ടുക്കമ്പനി സ്ഥലം.
SHARE

നീലീശ്വരം ∙ മലയാറ്റൂർ ‍- നീലീശ്വരം പഞ്ചായത്തിൽ നീലീശ്വരത്തു പള്ളുപ്പേട്ട തോടിനു സമീപമുള്ള പഴയ ഓട്ടുക്കമ്പനി സ്ഥലം സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നു. കാലടി പൊലീസ് കസ്റ്റഡിയിൽ എടുക്കുന്ന വാഹനങ്ങൾ തൊണ്ടി മുതലായി കൊണ്ടുവന്നിടുന്നതും ഈ സ്ഥലത്താണ്. കാലങ്ങളായി കിടക്കുന്ന വാഹനങ്ങൾ കാടുകയറി നശിച്ചുക്കൊണ്ടിരിക്കുന്നു. നിറയെ ഇഴജന്തുക്കളും ഇവിടെയുണ്ട്. നാട്ടുകാർ ഇങ്ങോട്ടു വരാൻ ഭയപ്പെടുന്നു. ഇതിന്റെ മറവിൽ സാമൂഹിക വിരുദ്ധർ രാപകലില്ലാതെ അഴിഞ്ഞാടുകയാണ്.

നാട്ടുകാർക്ക് ഇത് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ഒരു സഹകരണ സംഘത്തിന്റെ കീഴിലുള്ള ഓട്ടുക്കമ്പനി വർഷങ്ങൾക്കു മുൻപ് പ്രവർത്തനം നിലച്ചതാണ്. ഖാദി ബോർഡിനു സംഘം ലക്ഷക്കണക്കിനു രൂപ കൊടുത്തു തീർക്കാനുണ്ട്. ബാധ്യതകൾ തീർത്തു പഞ്ചായത്ത് ഈ സ്ഥലം ഏറ്റെടുത്താൽ വിവിധ പദ്ധതികൾക്കു പ്രയോജനപ്പെടുത്താനാകും. നാടിന് ഒരു കളിക്കളം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെയൊരു കളിക്കളവും പാർക്കും നിർമിക്കാവുന്നതാണ്. 

- എബി പോൾ, നീലീശ്വരം ഏജന്റ്.             

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS