ടൂറിസം, പുരാവസ്തു പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര മന്ത്രിയെത്തി

ernakulam-kishan-reddy
കേരളത്തിലെ ടൂറിസം, പുരാവസ്തു വകുപ്പുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ ഉദ്യോഗസ്ഥരുടെ യോഗത്തിൽ കേന്ദ്ര മന്ത്രി ജി. കിഷൻ റെഡ്ഡി പ്രസംഗിക്കുന്നു.
SHARE

നെടുമ്പാശേരി ∙ കേരളത്തിലെ ടൂറിസം, പുരാവസ്തു വകുപ്പുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കേന്ദ്ര ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി ജി.കിഷൻ റെഡ്ഡി ഇവിടെ അവലോകനം ചെയ്തു. എല്ലാ പ്രമുഖ ടൂറിസം, പുരാവസ്തു, സാംസ്കാരിക കേന്ദ്രങ്ങളിലും സ്ഥിരം ദേശീയ പതാക ഉയർത്താനുള്ള സംവിധാനം ഉണ്ടാകണമെന്നു മന്ത്രി നിർദേശിച്ചു. ടൂറിസം മേഖലയിലേക്ക് യുവജനങ്ങളെ കൂടുതൽ ആകർഷിക്കുന്നതിനായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ടൂറിസം ക്ലബ്ബുകൾ സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ടൂറിസം, കൊച്ചിൻ പോർട്ട് ട്രസ്റ്റ്, ഹോട്ടൽ മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS