വല നിറയാതെ വള്ളങ്ങൾ; നിരാശയോടെ തീരം

ernakulam-fishermen
വലയുടെ അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരിക്കുന്ന വള്ളത്തൊഴിലാളികൾ
SHARE

വൈപ്പിൻ∙ ബോട്ടുകൾ  കടലിൽ നിന്നു വിട്ടു നിൽക്കുന്ന ട്രോളിങ് നിരോധന സമയത്ത്  ചാകര ലക്ഷ്യമിട്ട് വല നീട്ടിയ വള്ളങ്ങൾക്ക്  പൊതുവേ നിരാശ. സാധാരണ ഈ സമയത്ത് ലഭിക്കാറുള്ള മീനുകൾ  ഇതുവരെ കാര്യമായി  കിട്ടിയിട്ടില്ലെന്ന്  ഇവർ പറയുന്നു. മഴ ശക്തമാകാത്തതും  കടൽ ഇളകി മറിയാത്തതുമാണ്  ഇതിനുള്ള  കാരണമെന്നും  തൊഴിലാളികൾ പറയുന്നു. സാധാരണ ഗതിയിൽ ട്രോളിങ് നിരോധനത്തിന്റെ ആദ്യ  ദിനങ്ങളിൽ വിവിധ തരം ചെമ്മീനുകൾ വള്ളങ്ങൾക്ക് വൻതോതിൽ ലഭിക്കാറുണ്ടെങ്കിലും  ഇക്കുറി ചെമ്മീൻ സാന്നിധ്യം  ദൃശ്യമായില്ല. 

തുടക്കത്തിൽ ലഭ്യമായ  കൊഴുവ പിന്നീട് കാര്യമായി കിട്ടിയതുമില്ല. ചാള, അയില എന്നിവയുടെ സാന്നിധ്യവും  കടലിൽ കാര്യമായി കാണാനില്ല. ഇടയ്ക്ക് ചില വള്ളങ്ങൾക്ക് ചെറിയ  തോതിൽ നത്തോലി ലഭിച്ചിരുന്നു. പലപ്പോഴും  ഇന്ധനച്ചെലവിനുള്ള വക പോലും  ലഭിക്കാതെയാണ് കടലിൽ നിന്ന് തിരിച്ചെത്തുന്നതെന്ന്  വള്ളക്കാർ പറയുന്നു. ഇതര സംസ്ഥാന വള്ളങ്ങളുടെ അശാസ്ത്രീയ  മത്സ്യബന്ധനവും  തീരത്ത് മത്സ്യസാന്നിധ്യം  കുറയാനിടയാക്കിയിട്ടുണ്ടെന്ന്  പരമ്പരാഗത മത്സ്യത്തൊഴിലാളികൾ  പറയുന്നു. ഇതു മൂലം പല വള്ളക്കാരും  കടലിൽ പോക്ക് നീട്ടിവച്ച്  വലയുടെ അറ്റകുറ്റപ്പണികളിലും  മറ്റും ഏർപ്പെടുന്ന സ്ഥിതിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS