എറണാകുളം ജില്ലയിൽ ഇന്ന് (28–6–2022); അറിയാൻ, ഓർക്കാൻ

ernakulam-map
SHARE

പുരപ്പുറ സോളർ: സ്പോട് റജിസ്ട്രേഷൻ ഇന്നു മുതൽ 3 ദിവസം

ഏലൂർ ∙ പുരപ്പുറ സോളർ സ്പോട്ട് റജിസ്ട്രേഷൻ ഇന്നു മുതൽ 30വരെ  കെഎസ്ഇബിയുടെ കളമശേരി, തേവയ്ക്കൽ, ഏലൂർ ഇലക്ട്രിക്കൽ സെക്‌ഷനുകളിൽ നടക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

നെടുമ്പാശേരി ∙ കെഎസ്ഇബിയുടെ പുരപ്പുറ സോളർ പദ്ധതി പ്രകാരം ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടു കൂടി സോളർ പ്ലാന്റുകൾ നിർമിക്കാൻ അവസരം. ചെങ്ങമനാട് സെക്‌ഷൻ ഓഫിസിൽ ഇന്നും കുന്നുകരയിൽ നാളെയും അത്താണിയിൽ 30നും ചൊവ്വരയിൽ 1നും റജിസ്ട്രേഷന് സൗകര്യം. കൺസ്യൂമർ നമ്പർ, റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എന്നിവ സഹിതം എത്തണം.

ഫാക്ടിൽ മോക്ക് ഡ്രിൽ

ഏലൂർ ∙ ഓൺസൈറ്റ് എമർജൻസി പ്ലാനിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 5ന് ഏലൂർ ഫാക്ട് ഉദ്യോഗമണ്ഡൽ കോംപ്ലക്സിൽ മോക്ക് ഡ്രിൽ നടത്തും. ഇതിന്റെ ഭാഗമായി എമർജൻസി സൈറൺ മുഴങ്ങുകയും ഫയർ എൻജിനുകൾ പ്രവർത്തിക്കുകയും ചെയ്യും. പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നു ഫാക്ട് മാനേജ്മെന്റ് അറിയിച്ചു.

3 ദിവസം വ‌ാട്ടർ ചാർജ് സ്വീകരിക്കില്ല

കളമശേരി ∙ വാട്ടർ അതോറിറ്റി ബില്ലിങ് സോഫ്റ്റ്‌വെയർ മെയ്ന്റനൻസ് ജോലികൾ നടക്കുന്നതിനാൽ ഇന്നും നാളെയും മറ്റന്നാളും വാ‌ട്ടർ ചാർജ് കലക്‌ഷനും അനുബന്ധ സേവനങ്ങളും തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

അധ്യാപക ഒഴിവ്:  മണ്ണത്തൂർ ആത്താനിക്കൽ സ്കൂൾ

കൂത്താട്ടുകുളം ∙ മണ്ണത്തൂർ ആത്താനിക്കൽ എച്ച്എസ്എസിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 29ന് 2ന്. 96059 54490.

അധ്യാപക ഒഴിവ് : പാലക്കുഴ മോഡൽ സ്കൂൾ

കൂത്താട്ടുകുളം ∙ പാലക്കുഴ ഗവ. മോഡൽ സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി, ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവ്. കൂടിക്കാഴ്ച ജൂലൈ1ന് 9ന്. 98479 59575.

അധ്യാപക ഒഴിവ് : മാമലശേരി എച്ച്എസ്എസ്  

പിറവം∙ മാമലശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി, സുവോളജി, മലയാളം,ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ ഒന്നിനു 10ന്.

അധ്യാപക ഒഴിവ് : പാമ്പാക്കുട എച്ച്എസ്എസ് 

പാമ്പാക്കുട∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ ഒന്നിനു 3ന്.

അധ്യാപക ഒഴിവ് : വെളിയത്തുനാട് എംഐയുപി 

ആലങ്ങാട് ∙ വെളിയത്തുനാട് ഗവ. എംഐയുപി സ്കൂളിൽ യുപി വിഭാഗം ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 10.30ന്. 0484 2671043.

അധ്യാപക ഒഴിവ് : തൃപ്പൂണിത്തുറ ഗവ. ഗേൾസ്

തൃപ്പൂണിത്തുറ ∙ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് മലയാളം, കൊമേഴ്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 1ന് 11ന്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS