ADVERTISEMENT

കാക്കനാട്∙ ഫയൽ തീർപ്പാക്കൽ തീവ്ര യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ ഓഫിസുകൾ വരുന്ന ഞായറാഴ്ച തുറന്നു പ്രവർത്തിക്കും. സന്ദർശകരെ അനുവദിക്കില്ല. അന്നു മാത്രം വിവിധ ഓഫിസുകളിലായി 15,000 ഫയലുകളെങ്കിലും തീർപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

കലക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ നിരീക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. തുടർന്നുള്ള ഞായറാഴ്ചകളിൽ ഓഫിസുകൾ പ്രവർത്തിക്കണമോയെന്ന കാര്യം പിന്നീടു തീരുമാനിക്കും. സർവീസ് സംഘടനകളും സഹകരണം വാഗ്ദാനം ചെയ്തു. ആഴ്ചതോറും അഡീഷനൽ ജില്ലാ മജിസ്ട്രേട്ടും രണ്ടാഴ്ച കൂടുമ്പോൾ കലക്ടറും മാസം തോറും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവും ഫയൽ തീർപ്പാക്കൽ നടപടി അവലോകനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com