ADVERTISEMENT

കാക്കനാട്∙ കലക്ടറേറ്റ് വളപ്പിൽ പതിവായി അനധികൃത പാർക്കിങ് നടത്തുന്ന ടാക്സി കാറിന്റെ ഡ്രൈവറെ കണ്ടെത്താൻ ടയറുകളുടെ കാറ്റഴിച്ചു വിട്ടു പരീക്ഷണം. പഞ്ചർ ഒട്ടിക്കാതെ ഇനി കാർ എടുക്കാനാകില്ല. പഞ്ചർ ഒട്ടിക്കൽ ജോലി നടക്കുമ്പോൾ ഡ്രൈവറെ കയ്യോടെ പൊക്കാമെന്നാണ് കലക്ടറേറ്റ് സുരക്ഷാ വിഭാഗത്തിന്റെ പ്രതീക്ഷ. കലക്ടറേറ്റിന്റെ വിവിധ ഇടങ്ങളിലായി നിത്യേന ഈ കാർ പാർക്ക് ചെയ്യുന്നുണ്ട്.

ഓട്ടം കഴിഞ്ഞുള്ള സമയം സുരക്ഷിത ഇടമെന്ന കണക്കു കൂട്ടലിലാകാം പാർക്കിങ്. ഇതു മറ്റു വാഹനങ്ങൾക്ക് ബുദ്ധിമുട്ടായതോടെയാണ് ഡ്രൈവറെ കണ്ടെത്താൻ ശ്രമം തുടങ്ങിയത്. കലക്ടറേറ്റ് വളപ്പിൽ ഇട്ടിട്ടു പോകുന്ന കാർ മണിക്കൂറുകൾക്കു ശേഷം മിന്നൽ വേഗത്തിലാണ് എടുത്തു കൊണ്ടുപോകുന്നത്. ഇതുമൂലം ഡ്രൈവറെ താക്കീതു ചെയ്യാൻ പോലും പറ്റാത്ത അവസ്ഥ. പഞ്ചറായ ടയർ മാറിയിടാൻ സമയമെടുക്കുമെന്നതിനാൽ കാർ പെട്ടെന്നു കൊണ്ടുപോകാനാകില്ലെന്നും ഡ്രൈവറെ കയ്യിൽ കിട്ടുമെന്നുമാണ് സുരക്ഷാ വിഭാഗം പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com