ADVERTISEMENT

തൃപ്പൂണിത്തുറ ∙ ഫയലുകൾ തീർപ്പാക്കാനായി അവധിയില്ലാതെ നഗരത്തിലെ സർക്കാർ ഓഫിസുകൾ. ഞായർ – ഫയൽ തീർപ്പാക്കൽ ദിനത്തിന്റെ ഭാഗമായിട്ടാണ് സർക്കാർ ഓഫിസുകൾ അവധി ദിനമായ ഇന്നലെ പ്രവർത്തിച്ചത്. മിനി സിവിൽ സ്റ്റേഷനിലെ വിവിധ ഓഫിസുകൾ, നഗരസഭ ഓഫിസും, വില്ലേജ് ഓഫിസുകൾ തുടങ്ങിയവ ഇന്നലെ പ്രവർത്തിച്ചു. നഗരസഭയിലെ 35 ഫയലുകളാണ് തീർപ്പാക്കിയത്.

താലൂക്ക് സപ്ലൈ ഓഫിസിൽ 27 ഫയലുകളും തീർപ്പാക്കി. നടമ വില്ലേജ് ഓഫിസിൽ 25 റിപ്പോർട്ടുകളാണു താലൂക്ക് ഓഫിസിലേക്കു കൈമാറിയത്. ജോയിന്റ് ആർടിഒ ഓഫിസിൽ 30 ഫയലാണു തീർപ്പാക്കിയത്. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി കഴിയുന്നത്ര ഫയലുകൾ തീർപ്പാക്കാനാണ് ഇന്നലെ സർക്കാർ ഓഫിസുകൾ തുറന്നു പ്രവർത്തിച്ചത്. എല്ലാ ഓഫിസുകളിലും ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. പൊതുജനങ്ങൾക്കു പ്രവേശനം ഉണ്ടായിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com