വൻതോതിൽ ചാളയെത്തി: വീശുകാർക്കും കടപ്പുറത്ത് കാത്തു നിന്നവർക്കും കൺകുളിർത്ത കാഴ്ച

ekm-fish-chala
മാലിപ്പുറം ചാപ്പകടപ്പുറം തീരക്കടലിൽ വീശുവലയിൽ ലഭിച്ച ചാള.
SHARE

എളങ്കുന്നപ്പുഴ∙ കടലിന്റെ മക്കളുടെ കാത്തിരിപ്പിനു വിരമം കുറിച്ചു തീരക്കടലിൽ വൻതോതിൽ ചെറിയ ചാളയെത്തി. തീരക്കടലിൽ വീശുവലയെറിഞ്ഞവരുടെ വലകൾ നിറയെ ചാള ലഭിച്ചു.12,15 സെ.മീറ്റർ വലിപ്പമുള്ളവയാണ് ലഭിച്ചവയിൽ കൂടുതലും. വീശുകാർക്കും കടപ്പുറത്ത് കാത്തു നിന്നവർക്കും കൺകുളിർത്ത കാഴ്ച മാലിപ്പുറം, പുതുവൈപ്പ് തീരങ്ങളിലായിരുന്നു. കിലോഗ്രാമിന് 100 രൂപ നിരക്കിലായിരുന്നു വിൽപന.

കടലിൽ മീൻപിടിക്കാനിറങ്ങിയ ചെറിയ വളളങ്ങൾക്കും ചാള ലഭിച്ചു.അത് 50 രൂപ നിരക്കിൽ വിറ്റു. നിശ്ചിത അളവിൽ കുറഞ്ഞവ പിടിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നു ഫിഷറീസ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിശ്ചിത അളവിൽ കുറഞ്ഞ  ചാളയും തീരക്കടലിൽ കാണുന്നുണ്ട്. വലിയ വള്ളങ്ങൾക്കു നല്ല തോതിൽ അയലയും ലഭിച്ചു. കിലോഗ്രാമിന് 40 രൂപ നിരക്കിലായിരുന്നു വിൽപന.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA