വൈപ്പിൻ∙ തെരുവു നായയെ ബൈക്കിനു പിന്നിൽ കെട്ടി വലിച്ചിഴച്ചതായി പരാതി.മുനമ്പം രവീന്ദ്ര പാലത്തിനു സമീപം ബീച്ച് റോഡിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. ഇതേത്തുടർന്ന് നായയുടെ കൈകാലുകൾക്ക് പരുക്കേറ്റു. തുടയുടെ ഭാഗത്തും പരുക്കുണ്ട്. നായയോട് ക്രൂരത കാണിച്ച വ്യക്തി, അതു ചോദ്യം ചെയ്തവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ദയ അനിമൽ വെൽഫയർ ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് ടി.ജെ. കൃഷ്ണന്റെ നേതൃത്വത്തിൽ നായയെ ചെറായിയിലെ വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം അഭയ കേന്ദ്രത്തിലേക്ക് മാറ്റി. മുനമ്പം പൊലീസിൽ പരാതി നൽകുമെന്നും ഇദ്ദേഹം അറിയിച്ചു.
നായയെ ബൈക്കിന്റെ പിന്നിൽ കെട്ടി വലിച്ചു; ചോദ്യം ചെയ്തവരെ ഭീഷണിപ്പെടുത്തിയെന്നും പരാതി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
From
Spotlight
From NRI Desk
{{item.siteName}}
- {{item.siteName}}
-
{{item.title}}{{item.title}}{{item.description}}
{{$ctrl.currentDate}}
-
{{item.description}}