ADVERTISEMENT

കൊച്ചി∙ ലോക സൗഹൃദ ദിനാഘോഷത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ അപ്ടൗൺ കേരളീയം മോട്ടർ സ്പോർട് അസോസിയേഷനുമായി സഹകരിച്ച് കാഴ്ച വൈകല്യമുള്ളവർക്കായി റോട്ടോവിഷൻ കാർ ഡ്രൈവ് സംഘടിപ്പിച്ചു. കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിനു സമീപത്തു നിന്നാരംഭിച്ച റാലി റോട്ടറി ക്ലബ് ഡിസ്ട്രിക്ട് 3201 ഡയറക്ടർ ഇ.എ.നോബി ഫ്ലാഗ് ഓഫ് ചെയ്തു.

എസ്ഐ കുഞ്ഞുമോൻ, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ അപ്ടൗൺ പ്രസിഡന്റ് സുനിൽ പോൾ, റോട്ടോവിഷൻ ചെയർമാനും ഹിമാലയൻ കാർ റാലി ജേതാവുമായ അനിൽ അബ്ബാസ്, കോഓർഡിനേറ്റർ കെ.വി.ജോസ്, എ.ജി.ജയരാജ് കുളങ്ങര, ഡോ.ജി.എൻ.രമേഷ്, വിഘ്‌നേഷ്, മിഷൻ ഫോർ വിഷൻ ചെയർമാൻ ബിജോയ് ഹരിദാസ്, മോട്ടർ സ്‌പോർട്‌സ് അസോസിയേഷൻ പ്രസിഡന്റും നാഷനൽ കാർ റാലി ജേതാവുമായ മൂസ ഷെരീഫ് തുടങ്ങിയവർ പ്രസംഗിച്ചു.

ലോക സൗഹൃദ ദിനാഘോഷത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ അപ്ടൗണ്‍ കേരളീയം മോട്ടോര്‍സ്പോര്‍ട് അസോസിയേഷനുമായി സഹകരിച്ച് കാഴ്ച വൈകല്യമുള്ളവര്‍ക്കായി നടത്തിയ റോട്ടോവിഷന്‍ കാര്‍ ഡ്രൈവിൽ ബ്രെയ്‌ലി ലിപിയിലെ മാപ്പ് പരിശോധിച്ചു ഡ്രൈവർക്കു വഴി പറഞ്ഞു കൊടുക്കുന്ന യുവതി.
ലോക സൗഹൃദ ദിനാഘോഷത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ അപ്ടൗണ്‍ കേരളീയം മോട്ടോര്‍സ്പോര്‍ട് അസോസിയേഷനുമായി സഹകരിച്ച് കാഴ്ച വൈകല്യമുള്ളവര്‍ക്കായി നടത്തിയ റോട്ടോവിഷന്‍ കാര്‍ ഡ്രൈവിൽ ബ്രെയ്‌ലി ലിപിയിലെ മാപ്പ് പരിശോധിച്ചു ഡ്രൈവർക്കു വഴി പറഞ്ഞു കൊടുക്കുന്ന യുവതി.

മുത്തൂറ്റ് ഫിനാൻസിന്റെയും ആലുവ ഡോ.ടോണി ഫെർണാണ്ടസ് കണ്ണാശുപത്രിയുടെയും ലിറ്റ്മസ് സെവനിന്റെയും പിന്തുണയോടെ നടന്ന കാർ ഡ്രൈവിൽ 23 വാഹനങ്ങളാണ് പങ്കെടുത്തത്. ബ്രെയ്‌ലി ഫോർമാറ്റിൽ അച്ചടിച്ച റോഡ് ബുക്കുകളുടെയും റോട്ടേറിയൻമാർ ഓടിക്കുന്ന വാഹനങ്ങളുടെയും സഹായത്തോടെ കാഴ്ച വൈകല്യമുള്ളവർ നാവിഗേറ്റർമാരായി പങ്കെടുത്ത കാർ ഡ്രൈവ് 45 കിലോമീറ്ററാണ് പൂർത്തിയാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com