ADVERTISEMENT

പെരുമ്പാവൂർ ∙ അശമന്നൂർ പഞ്ചായത്തിലെ 7–ാം വാർഡിലെ നീലാണ്ടപ്പടി –നൂലേലി –അമ്പലപ്പടി റോഡിൽ നമ്പ്യാർചിറയുടെ ഭാഗത്ത് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന് അപകടാവസ്ഥയിൽ. നൂലേലി അമ്പലപ്പടി ഭാഗത്തെ പ്ലൈവുഡ് കമ്പനികളിലേക്കു  ഭാരവാഹനങ്ങൾ പോകുന്ന റോഡാണിത്.  സ്കൂൾ വാഹനങ്ങളടക്കം പോകുന്നുണ്ട്. 

എതിരെ വരുന്ന വാഹനങ്ങൾക്ക് ഈ ഭാഗത്ത് വച്ച് വശം  കൊടുക്കേണ്ടി  വന്നാൽ വൻ അപകടത്തിന് കാരണമാകും. ഇടിഞ്ഞു താഴ്ന്നു നിൽക്കുന്ന നമ്പ്യാർ ചിറയുടെ ഭാഗം കെട്ടി ബലപ്പെടുത്തി റോഡിന്റെ സംരക്ഷണം ഉറപ്പു വരുത്തണമെന്ന് കോൺഗ്രസ് 7–ാം വാർഡ് പ്രസിഡന്റ് യൂസഫ് മണിമലക്കുന്നേൽ, സെക്രട്ടറി ഹാരിസ് മലയിലാൻ എന്നിവർ ആവശ്യപ്പെട്ടു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com