ത്രിവർണ പതാക നിർമാണം: കുടുംബശ്രീ തയ്യൽ യൂണിറ്റിൽ തിരക്ക്

ernakulam-flag-making
മഞ്ഞള്ളൂരിലെ ദേശീയ പതാക നിർമാണം
SHARE

മൂവാറ്റുപുഴ∙ മഞ്ഞള്ളൂർ പഞ്ചായത്തിലെ കുടുംബശ്രീ തയ്യൽ യൂണിറ്റിൽ നിറയെ ത്രിവർണ പതാകകളാണ്. പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഇവിടെ നിന്നു ദേശീയ പതാകകൾ കുടുംബശ്രീ അംഗങ്ങൾ എത്തിക്കും. മഞ്ഞള്ളൂർ സൂര്യ കുടുംബശ്രീയൂടെ കീഴിലുള്ള തയ്യൽ യൂണിറ്റാണ് ദേശീയ പതാകകൾ നിർമിക്കുന്നത്. അയ്യായിരം പതാകകളാണ് ഇവിടെ മാത്രം നിർമിക്കുന്നത്. ജില്ല മിഷൻ നൽകിയ നൂലും, തുണിയും ഉപയോഗിച്ച് നിർമിക്കുന്ന പതാകകൾക്കു 30 രൂപ വീതമാണ് ഈടാക്കുക.

മഞ്ഞള്ളൂരിൽ മാത്രമല്ല എല്ലാ പഞ്ചായത്തിലും മുഴുവൻ വീടുകളിലും ത്രിവർണ പതാകകൾ എത്തിക്കാൻ കുടുംബശ്രീ യൂണിറ്റുകൾക്കാണ് ചുമതല. ചില കുടുംബശ്രീകൾ സ്വന്തമായി പതാകകൾ നിർമിക്കുകയാണ്. മറ്റു ചില കുടുംബശ്രീകൾക്ക് സമീപത്തുള്ള കുടുംബശ്രീ തയ്യൽ യൂണിറ്റുകളിലും മറ്റും തയാറാക്കിയ പതാകകൾ ജില്ല മിഷൻ എത്തിച്ചു നൽകും.  13 മുതൽ 15 വരെയാണ് പതാക ഉയർത്തുക. വീടുകൾ കൂടാതെ സർക്കാർ ഓഫിസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും പതാക ഉയർത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA