സെന്റ് പീറ്റേഴ്സ് എൻസിസി ടീം ഇന്നു ചെങ്കോട്ടയിൽ

ചെങ്കോട്ടയിൽ ഇന്നു നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാൻ അനുമതി ലഭിച്ച കേരളത്തിൽ നിന്നുള്ള എൻസിസി ടീം പ്രതിരോധ സഹമന്ത്രി അജയ് ഭട്ടിനൊപ്പം. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് എൻസിസി ഓഫിസർ ലഫ്. ജിൻ അലക്സാണ്ടർ സമീപം.
ചെങ്കോട്ടയിൽ ഇന്നു നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാൻ അനുമതി ലഭിച്ച കേരളത്തിൽ നിന്നുള്ള എൻസിസി ടീം പ്രതിരോധ സഹമന്ത്രി അജയ് ഭട്ടിനൊപ്പം. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് എൻസിസി ഓഫിസർ ലഫ്. ജിൻ അലക്സാണ്ടർ സമീപം.
SHARE

കോലഞ്ചേരി∙ ചെങ്കോട്ടയിൽ ഇന്നു നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാൻ സെന്റ് പീറ്റേഴ്സ് കോളജ് എൻസിസി ഓഫിസർ ലഫ്. ജിൻ അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള 30 അംഗ ടീം തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള എൻസിസി കെഡറ്റുകൾ ഉൾപ്പെടുന്നതാണു ടീം.

14 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന യൂത്ത് എക്സ്ചേഞ്ച് പരിപാടിയിൽ പങ്കെടുക്കാനും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്താനും ടീമിന് അവസരം ലഭിച്ചിട്ടുണ്ട്.  പ്രധാനമന്ത്രിയുമായി സംസാരിക്കാൻ അവസരം ലഭിച്ചവരുടെ കൂട്ടത്തിലും കേരളത്തിൽ നിന്നുള്ള എൻസിസി കെഡറ്റുകളുണ്ട്.ഒരുക്കങ്ങൾ വിലയിരുത്തിയ പ്രതിരോധ സഹ മന്ത്രി അജയ് ഭട്ട് കെഡറ്റുകളെ അഭിനന്ദിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA