ADVERTISEMENT

കൊച്ചി∙ വിദ്യാർഥിയായും അധ്യാപികയായും വർഷങ്ങൾ ചെലവിട്ട കലാലയത്തിൽ ഓർമകൾ പുതുക്കി രമ മേനോൻ. മഹാരാജാസ് കോളജിൽ അസോസിയേഷൻ ഓഫ് മഹാരാജാസ് ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗുരുസ്പർശം പരിപാടിക്കെത്തിയതായിരുന്നു കോളജിലെ മുൻ അധ്യാപികയും മുൻ വിദ്യാർഥിനിയുമായ രമ.  ചടങ്ങിനെത്തിയവരിലെ ഏറ്റവും മുതിർന്ന അധ്യാപികയും എൺപത്തിനാലുകാരിയായ രമയായിരുന്നു.പൂർവവിദ്യാർഥികളും നിലവിലെ വിദ്യാർഥികളും ചേർന്നൊരുക്കിയ ആദരം രമ ഉൾപ്പെടെയുള്ള അധ്യാപകർ ഏറ്റുവാങ്ങി.

സ്വാതന്ത്ര്യസമര സേനാനിയും തേവര എസ്എച്ച് കോളജ് പ്രിൻസിപ്പലുമായിരുന്ന നാരായണൻ നായരുടെയും മഹാത്മാഗാന്ധിക്കു സ്വന്തം വള ഊരി നൽകി സ്വാതന്ത്ര്യ സമരത്തോടു കൂറു പ്രഖ്യാപിച്ച എ.തങ്കമ്മയുടെയും മകളാണു രമ. 25 വർഷമായി കോളജിലെ മാത്തമാറ്റിക്സ് അലംനൈ സംഘടന ‘മമത’യുടെ പ്രസിഡന്റുമാണ്. 1995 മുതൽ 2000 വരെ കൊച്ചി കോർപറേഷൻ കൗൺസിലറുമായിരുന്നു. ചടങ്ങ്  കുസാറ്റ് പ്രോ വൈസ് ചാൻസലർ ഡോ.പി.ജി.ശങ്കരൻ ഉദ്ഘാടനം ചെയ്തു.

ഡോ.ടി.എസ്.ജോയ് അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസ് പ്രഭാഷണം നടത്തി. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ഡയറക്ടർ ആന്റണി പുളിക്കൻ, ഡപ്യൂട്ടി കലക്ടർ ഉഷാ ബിന്ദുമോൾ, അസോസിയേഷൻ പ്രസിഡന്റ് ഡോ.ജോർജ് തോമസ്, ജനറൽ സെക്രട്ടറി സജീവ് കരുണാകരൻ, സണ്ണി ജോൺ, പ്രഫ.ഐ.കെ.ജയദേവ്, പി.കെ.ജയദേവൻ, ജോർജ് തണങ്ങാടൻ, പി.കെ.അബ്ദുൽ റഹ്മാൻ, ജയിംസ് മാത്യു, ഡോ.ബാബു ജോർജ് എന്നിവർ പ്രസംഗിച്ചു. പ്രഫ.സൈമൺ വാകയിലിന്റെ സ്മരണാർഥം നടത്തിയ പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com