പറക്കാൻ ഒരുങ്ങുന്നതിനിടെ വിമാന എൻജിനിൽ തീ: യാത്രക്കാർ കൊച്ചിയിലെത്തി, ഭയം നിറഞ്ഞ ഓർമ..

ernakulam-passengers
പുറപ്പെടാൻ ഒരുങ്ങവേ എൻജിനിൽ തീയും പുകയും കണ്ടതിനെത്തുടർന്നു റദ്ദാക്കിയ മസ്കത്ത്–കൊച്ചി വിമാനത്തിലെ യാത്രക്കാരെ ഇന്നലെ പുലർച്ചെ മറ്റൊരു വിമാനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ.
SHARE

നെടുമ്പാശേരി ∙ പറക്കാൻ ഒരുങ്ങുന്നതിനിടെ എൻജിനിൽ തീയും പുകയും ഉയർന്നതിനെത്തുടർന്നു റദ്ദാക്കിയ മസ്കത്ത്–കൊച്ചി വിമാനത്തിലെ യാത്രക്കാരെ ഇന്നലെ പുലർച്ചെ 2.12നു മറ്റൊരു വിമാനത്തിൽ കൊച്ചിയിലെത്തിച്ചു. ബുധനാഴ്ച ഉച്ചയ്ക്കു 11.30നു മസ്കത്തിൽ നിന്നു പുറപ്പെട്ടു വൈകിട്ടു 4.20നു കൊച്ചിയിൽ എത്തേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 442വിമാനത്തിന്റെ ഇടതുവശത്തെ എൻജിനിലാണു തീയും പുകയും കണ്ടത്. 6 ജീവനക്കാരുൾപ്പെടെ 151 പേരാണു വിമാനത്തിൽ ഉണ്ടായിരുന്നത്.

ഭയത്തോടെയാണു യാത്രക്കാർ സംഭവത്തെക്കുറിച്ച് ഓർക്കുന്നത്. എൻജിനിൽ തീ കണ്ടതായി അറിഞ്ഞയുടൻ പെട്ടെന്നു പുറത്തിറങ്ങാനുള്ള പൈലറ്റിന്റെ നിർദേശം വന്നു. യാത്രക്കാർ എമർജൻസി എക്സിറ്റിലൂടെ ഊർന്നിറങ്ങുകയായിരുന്നു. വിമാനം പറന്നുയരുന്നതിനു മുൻപ് അപകടസൂചന ലഭിച്ചതു ഭാഗ്യമായെന്നു യാത്രക്കാർ പറഞ്ഞു. മസ്കത്ത്–കൊച്ചി വിമാനം വൈകിയതിനെത്തുടർന്ന് ഇതേ വിമാനം ഉപയോഗിച്ചു സർവീസ് നടത്തുന്ന കൊച്ചി–ദോഹ സർവീസും വൈകിയിരുന്നു. 

രാജ്യാന്തര വ്യോമയാന സംഘടനയുടെ മാർഗരേഖ പ്രകാരം ഒമാനിലെ ഡിജിസിഎ അധികൃതർ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. എയർഇന്ത്യ എക്സ്പ്രസിന്റെ വിമാന സുരക്ഷാ വിഭാഗവും പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. എൻജിനിൽ തീ പിടിക്കാനുണ്ടായ കാരണം കണ്ടെത്തുന്നതിനു വിമാനത്തിന്റ ബ്ലാക്ബോക്സ് പരിശോധിക്കും. അറ്റകുറ്റപ്പണികൾക്കു ശേഷം ഒമാൻ ഡിജിസിഎയുടെ അനുമതിയോടെ മാത്രമേ വിമാനം ഇന്ത്യയിലേക്കു കൊണ്ടുവരാൻ കഴിയൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}