ADVERTISEMENT

 

കോതമംഗലം∙എംബിറ്റ്‌സ് എഞ്ചിനീയറിങ് കോളജിലെ എൻ എസ്‌ എസ്‌ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ 53 ആം നാഷണൽ സർവീസ് സ്‌കീം ദിനം ആചരിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. പി സോജൻലാൽ ദിനാചരണത്തിന്റെ ഭാഗമായി പതാക ഉയർത്തി. തുടർന്ന് കോളജിൽ നിന്നും നെല്ലിമറ്റത്തേക്ക് എൻഎസ്‌എസ്‌ ദിന സന്ദേശം നൽകുന്ന റാലിയും സംഘടിപ്പിച്ചു.

 

പ്രോഗ്രാം ഓഫീസർ ഷിജു രാമചന്ദ്രൻ, വോളന്റീയർ സെക്രട്ടറിമാരായ ഭവൻ ഷാ, അഭിജിത് ജയൻ, നന്ദന സുരേഷ്, ഐറിൻ സജീവ് എന്നിവർ നേതൃത്വം നൽകി.

എൻഎസ് എസ്‌ കർത്തവ്യ വാരാചരണത്തിന്റെ ഭാഗമായി പച്ചക്കറി കൃഷി, ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കൽ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ,  തെരുവ് നാടകം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ എംബിറ്റ്സിലെ എൻഎസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിഭാവനം ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com