ADVERTISEMENT

കോതമംഗലം∙ വൈദ്യുതി ബിൽ കുടിശികയെ തുടർന്നു കോട്ടപ്പടിയിൽ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിലെ ഫ്യൂസ് മുന്നറിയിപ്പില്ലാതെ ഊരി. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന നെബുലൈസർ പ്രവർത്തിക്കാതായതോടെ, രോഗിയായ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാം വാർഡ് അംഗം വടക്കുംഭാഗം സന്തോഷ് അയ്യപ്പന്റെ വീട്ടിലെ വൈദ്യുതി കണക്‌ഷനാണു കെഎസ്ഇബി അധികൃതർ വിഛേദിച്ചത്.

ചികിത്സയിലുള്ള സന്തോഷിന്റെ അമ്മ കാളിക്കുട്ടിയെ (68) നെബുലൈസർ പ്രവർത്തനരഹിതമായതോടെ ശ്വാസതടസ്സവും ശാരീരിക ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനാൽ കോതമംഗലത്തെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.വൈദ്യുതി ബോർഡ് ജീവനക്കാരന്റെ പ്രവൃത്തി മൂലം ആശുപത്രി ചെലവിനു കൂടി പണം കണ്ടെത്തേണ്ട അവസ്ഥയിലായി തടിപ്പണിക്കാരനായ സന്തോഷ്. രോഗിയായ അമ്മയും തന്റെ 2 കുട്ടികളും മാത്രമുള്ളപ്പോൾ അവരോടു പോലും കാര്യം പറയാതെയും ഉപഭോക്താവിനെ വിവരം അറിയിക്കാതെയും വൈദ്യുതി കണക്‌ഷൻ വിഛേദിക്കുകയായിരുന്നുവെന്നു സന്തോഷ് പറ‍ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com