ADVERTISEMENT
ആലങ്ങാട് ∙ മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെ തത്തപ്പിള്ളി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചാൽ മൽപാൻ പറമ്പിൽ ജോസഫിന്റെ മകൻ മാർട്ടിനാണു (30) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണു യുവാവിനെ കാണാതായത്. തുടർന്നു തത്തപ്പിള്ളി പുഴയുടെ സമീപം ചെരിപ്പും സൈക്കിളും കണ്ടു സംശയം തോന്നിയ നാട്ടുകാർ പൊലീസിലും അഗ്നിരക്ഷാ സേനയിലും വിവരമറിയിച്ചു. പറവൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളാണ് ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ഇന്നലെ ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.അമ്മ : മേരിക്കുഞ്ഞ്. സഹോദരൻ : ലിജോ. സംസ്കാരം ഇന്നു രാവിലെ 11.30നു കൊച്ചാൽ സെന്റ് ആന്റണീസ് പള്ളിയിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com