ADVERTISEMENT
കിഴക്കമ്പലം∙ വഴിത്തർക്കത്തിൽ വയോധികൻ ചെമ്മലപ്പടി മുരിങ്ങനാട്ട് ചന്ദ്രശേഖരൻ (71) കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ ബന്ധു ചെമ്മലപ്പടി മുരിങ്ങനാട്ട് അജികുമാറിനെ (41) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ പിതൃസഹോദരനാണ്  കൊല്ലപ്പെട്ട ചന്ദ്രശേഖരൻ.  അജികുമാറിന്റെ വീട്ടിലേക്കുള്ള വഴി സംബന്ധിച്ച് ഇരുവരും തമ്മിൽ രണ്ടുമാസമായി തർക്കമുണ്ട്. തർക്കത്തെ തുടർന്നുള്ള സംഘർഷത്തിൽ കഴിഞ്ഞ 17ന് ചന്ദ്രശേഖരൻ തല നിലത്തടിച്ച് വീണു. പിന്നീട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 18ന് മരിച്ചു.സംഭവത്തിനു ശേഷം അടിമാലി ഭാഗത്ത് ഒളിവിൽ കഴിഞ്ഞ അജികുമാർ കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ എത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്. പ്രതിയെ കോടതി  റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com