തെരുവുനായ കുറുകെ ചാടി ; കാർ ട്രാൻസ്ഫോമറിൽ ഇടിച്ചു

ernakulam-car-accident
തെരുവുനായ കുറുകെ ചാടിയതിനെ തുടർന്നു നിയന്ത്രണംവിട്ട കാർ മന്നം കവലയ്ക്കു സമീപത്തെ ട്രാൻസ്ഫോമറിൽ ഇടിച്ചു തകർന്നു കിടക്കുന്നു
SHARE

ആലങ്ങാട് ∙ തെരുവുനായ റോഡിനു കുറുകെ ചാടിയതിനെ തുടർന്നു കാർ ട്രാൻസ്ഫോമറിൽ ഇടിച്ച് അപകടം സംഭവിച്ചു. ഇന്നലെ ഉച്ചയോടെയാണ് ആലുവ– പറവൂർ പ്രധാന പാതയിൽ മന്നം കവലയ്ക്കു സമീപം അപകടം നടന്നത്. ആലുവയിൽ നിന്നു പറവൂർ ഭാഗത്തേക്കു പോകുകയായിരുന്ന കാർ തെരുവുനായയെ ഇടിക്കാതിരിക്കാൻ പെട്ടെന്നു ബ്രേക്കിട്ടപ്പോൾ നിയന്ത്രണം വിട്ടു സമീപത്തെ ട്രാൻസ്ഫോമറിൽ ഇടിക്കുകയായിരുന്നു. മൂത്തകുന്നം സ്വദേശികളാണു കാറിലുണ്ടായിരുന്നത്. ആർക്കും ഗുരുതര പരുക്കില്ല. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകരുകയും ട്രാൻസ്ഫോമറിന്റെ കമ്പിവേലി തകർന്നു വാഹനത്തിനു മുകളിലേക്കു പതിക്കുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA