ADVERTISEMENT
മൂവാറ്റുപുഴ∙ ഒന്നര കിലോഗ്രാം കഞ്ചാവുമായി 2അസം സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. അസം മൊറിഗാവ് ലഹോറിഹട്ട് ജാഹിറുൽ ഇസ്‌ലാം (21), മൊറിഗാവ് ദിനൻഖടി ജിയാജുൽ ഹഖ് (23) എന്നിവരാണ് പിടിയിലായത്. കീച്ചേരിപടി സൂര്യ കോംപ്ലക്സിനു സമീപമുള്ള രഹസ്യ കേന്ദ്രത്തിൽ വിൽപനയ്ക്കായി കൊണ്ടുവന്നപ്പോഴാണു ഇരുവരും അറസ്റ്റിലായത്. പൊലീസ് ഇൻസ്പെക്ടർ കെ.എൻ.രാജേഷ്‌, എസ്ഐമാരായ സി.പി.ബഷീർ, മിൽക്കാസ് വർഗീസ്, എഎസ്ഐ ദിലീപ് കുമാർ, സീനിയർ സിപിഒമാരായ ബേസിൽ സ്കറിയ, പി.അബൂബക്കർ, ബിബിൽ കുമാർ, മുഹമ്മദ് ഷെഹിൻ, മൊഹിയുദ്ദീൻ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com