ADVERTISEMENT
ഏലൂർ ∙ ഡ്രൈ ഡേ ദിനത്തിൽ അനധികൃത മദ്യ വിൽപന നടത്തിയ മഞ്ഞുമ്മൽ മുല്ലശേരി വീട്ടിൽ സാജുവിനെ (46) വരാപ്പുഴ റേ‍ഞ്ച് ഇൻസ്പെക്ടർ അനീഷ് മോഹനും സംഘവും പിടികൂടി. ഇയാളുടെ പക്കൽ നിന്നു 160 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 80 ലീറ്റർ മദ്യവും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫിസർമാരായ ഗോപി, ഹാരിസ്, സിഇഒമാരായ അനൂപ്, മുഹമ്മദ് റിസ്വാൻ, സമൽദേവ്, അരുൺകുമാർ, ജിപ്സി, ധന്യ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com