ഇല്ലാത്ത അധികാരം ഗവർണർ പ്രയോഗിക്കുന്നു: മാത്യു ടി. തോമസ്

ernakulam-mathew
ഗവർണറുടെ സമീപകാല നീക്കങ്ങൾക്കെതിരെ കൊച്ചിയിൽ എൽഡിഎഫ് നടത്തിയ ജനകീയ കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ മാത്യു ടി. തോമസ് എംഎൽഎ സദസ്സിലിരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി.എം.ദിനേശ് മണിയുമായി സൗഹൃദം പങ്കിടുന്നു. ചിത്രം: മനോരമ.
SHARE

കൊച്ചി ∙ ഭരണഘടനയിൽ ഇല്ലാത്ത അധികാരം പ്രയോഗിക്കുന്ന ഗവർണർ ഭരണഘടനാനുസൃതമുള്ള ചുമതലകളിൽ വീഴ്ചവരുത്തുകയാണെന്നു ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എംഎൽഎ കുറ്റപ്പെടുത്തി. ഗവർണറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങൾക്കെതിരെ എൽഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജ്ഞാനാധിഷ്ഠിത സമൂഹമെന്ന നിലയിലേക്കുള്ള കേരളത്തിന്റെ വളർച്ച തടയാൻ സംഘപരിവാർ ആസൂത്രണം ചെയ്ത പദ്ധതിയുടെ പ്രയോക്താവായി ചാൻസലർ പദവി ഉപയോഗിച്ച് അദ്ദേഹം ശ്രമിക്കുന്നു. ഗവർണർ ചാൻസലർ ആകുന്നതു നിയമസഭ നൽകിയ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ്. നിയമസഭ പാസാക്കിയ നിയമങ്ങൾ പാലിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്.

വൈസ് ചാൻസലർ ധനാപഹരണം നടത്തിയാലോ അധികാര ദുർവിനിയോഗം നടത്തിയാലോ മാത്രമേ പിരിച്ചുവിടാൻ അധികാരമുള്ളൂ.മറ്റൊരു ഘട്ടത്തിലും ഇടപെടാൻ അധികാരമില്ലെന്നും മാത്യു ടി. തോമസ് പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ അധ്യക്ഷനായ ചടങ്ങിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത, ഇടതു നേതാക്കളായ ജോൺ ഫെർണാണ്ടസ്, ജോസ് തെറ്റയിൽ, എസ്. ശർമ, സാബു ജോർജ്, ടി.പി. അബ്ദുൽ അസീസ്, ബി. എ.അഷ്റഫ്, ജോർജ് ഇടപ്പരത്തി, എസ്. ശർമ, പുഷ്പദാസ്, പി.എ. ജിറാർ, മാത്യൂസ് കോലഞ്ചേരി, പൗലോസ് മുടക്കുംതല, എൻ.എ. മുഹമ്മദ് നജീബ് എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS