പെരുമ്പാവൂർ∙ കാലടി പാലത്തിലെ രൂക്ഷമായ ഗതാഗത പ്രശ്നം ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരവേദിയിൽ ഉയർത്തി ഒക്കൽ സ്വദേശി. ഖത്തറിലെ സ്റ്റേഡിയം 974 നു മുന്നിലാണ് ഒക്കൽ ഞാളിയൻ വീട്ടിൽ ദിലു ജോസ് കാലടിയിലെ ഗതാഗതക്കുരുക്കിന് ഉടൻ പരിഹാരം കാണുക എന്ന ബാനർ ഉയർത്തിയത്. ബാനർ കണ്ട് വിദേശികൾ അടക്കം പിന്തുണയുമായി എത്തിയെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ ദിലു പറഞ്ഞു. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരെയടക്കം കാലടി പാലത്തിലെ ഗതാഗതക്കുരുക്ക് വലയ്ക്കാറുണ്ട്.
കാലടി പാലത്തിനായി ഖത്തർ ലോകകപ്പ് വേദിയിൽ ബാനർ; വിദേശികളും പിന്തുണച്ചെന്ന്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.