ഡ്രൈവിങ് പരിശീലനത്തിനിടെ ആക്രമണം: 3 പേർ പിടിയിൽ

murder
ഷഹനാസ്, ഷാജി, ആൻസൻ.
SHARE

കാക്കനാട്∙ എൻജിഒ ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ ബസിൽ ഡ്രൈവിങ് പരിശീലിപ്പിക്കുകയായിരുന്ന വടവുകോട് സ്വദേശി പ്രിൻസ് ജോർജിനെ (42) വധിക്കാൻ ശ്രമിച്ചെന്ന കേസിൽ 3 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര ചാത്തൻവേലിമുകളിൽ ഷാജി (25), സഹോദരൻ ഷഹനാസ് (27) ചേരാനല്ലൂർ വടക്കുമനപ്പറമ്പിൽ ആൻസൺ ഡിക്കോസ്റ്റ (24) എന്നിവരാണു പിടിയിലായത്.

ഡ്രൈവിങ് പരിശീലനത്തിനിടെ ഫ്രണ്ട്സ് ഡ്രൈവിങ് സ്കൂളിന്റെ ബസിൽ അതിക്രമിച്ചു കയറിയ സംഘം പ്രിൻസിന്റെ കഴുത്തിൽ കത്തി വച്ചു മർദിക്കുകയും ഗ്രൗണ്ടിലേക്കു തള്ളിയിട്ടു കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തെന്നാണ് കേസ്. ബസിന്റെ മുൻഭാഗത്തെ ചില്ലു സംഘം അടിച്ചു തകർത്തു. മുനിസിപ്പൽ ഗ്രൗണ്ടിലെ ഡ്രൈവിങ്‌ പരിശീലനവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. ഡ്രൈവിങ് പഠിക്കാനെത്തിയ വിദ്യാർഥികൾ ആക്രമണം കണ്ടു ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകിട്ട് 4.15നായിരുന്നു സംഭവം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാണക്കാട് തങ്ങളെ സ്വാമിയുടെ ഷാള്‍ അണിയിക്കാമോ എന്ന് ചോദ്യമുണ്ടായി

MORE VIDEOS