ADVERTISEMENT

കളമശേരി ∙ കൊച്ചി കായലിൽ നിന്നു പുതിയ ഇനം ഞണ്ടിനെ മലയാളി ഗവേഷകർ അടങ്ങുന്ന സംഘം കണ്ടെത്തി. പിലുംമിനിഡെ കുടുംബത്തിൽപെട്ട ഈ ഞണ്ടിന് 'ബിജോയ്സ് ക്രാബ്' എന്നാണു പേര് നൽകിയത്. കുസാറ്റ് സ്‌കൂൾ ഓഫ് മറൈൻ സയൻസ് ഡീനും സീനിയർ പ്രഫസറും പരിസ്ഥിതി ഗവേഷകനുമായ ഡോ. എസ്. ബിജോയ് നന്ദനോടുള്ള ആദരസൂചകമായാണ് ഈ പേരിട്ടത്.

ഹരിപ്രസാദ്, ഡോ. റജീന ഹെർഷി, ഡോ. ജോസ് ക്രിസ്റ്റഫർ.

കുസാറ്റിലെ മറൈൻ ബയോളജി വകുപ്പിലെ സീനിയർ ഗവേഷകൻ ഹരി പ്രവേദിന്റെ നേതൃത്വത്തിൽ ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജ് സുവോളജി വകുപ്പ് ഗവേഷക ഡോ. റെജീന ഹെർഷി, നാഷനൽ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂരിലെ ലീകോങ് ചിയാൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയം ഫാക്കൽറ്റി ഓഫ് സയൻസ് ഗവേഷകൻ ഡോ. ജോസ് ക്രിസ്റ്റഫർ മെൻഡോസ എന്നിവർ ചേർന്നാണു ഞണ്ടിനെ കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com