ADVERTISEMENT

കൊച്ചി∙ കൊച്ചി സ്‌പൈസ്‌ കോസ്റ്റ് മാരത്തണിൽ കേരളത്തിന്റെ ഇ.ജെ.ജോസഫും എസ്. ഗൗരിയും ജേതാക്കളായി. 42.2 കിലോമീറ്റർ 3:00.55 എന്ന സമയത്തിലാണു ജോസഫ് ഫിനിഷ് ചെയ്തത്. സി.ബി.ബെൻസൺ (3:04.18), ആർ.ഷിനു (3:12.59) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വനിതകളിൽ 4:31.21 സമയത്തിലാണു ഗൗരി ഒന്നാമതെത്തിയത്‌. തൃപ്‌തി കട്‌കർ (4:44.11), മേരി ജോഷി (4:51.25) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

ഹാഫ് മാരത്തണിൽ കെ.എം.സജിത്ത്, മാർട്ടിൻ റോബിൻ, മുഹമ്മദ് വാസിൽ എന്നിവരാണ് പുരുഷ വിഭാഗം ആദ്യ മൂന്നു സ്ഥാനക്കാർ. വനിതാ വിഭാഗത്തിൽ യഥാക്രമം മിന്ന ലിഖിൻ, എൻ.എസ്.ആശ, സുഷ സുരേഷ് എന്നിവർ ആദ്യ സ്ഥാനങ്ങളിലെത്തി. സോൾസ് ഓഫ് കൊച്ചിൻ സംഘടിപ്പിച്ച മാരത്തൺ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ വിഭാഗങ്ങളിലായി ആയിരത്തിലധികം വനിതകൾ ഉൾപ്പെടെ നാലായിരത്തിൽപ്പരം പേർ മത്സരിച്ചു.

കൊച്ചിയിൽ നടന്ന സ്പൈസ് കോസ്റ്റ് മാരത്തൺ സച്ചിൻ തെൻഡുൽക്കർ ഫ്ലാഗ് ഓഫ് ചെയ്യുന്നു. മേയർ എം.അനിൽകുമാർ, ഹൈബി ഈഡൻ എംപി എന്നിവർ സമീപം. 		ചിത്രം: മനോരമ.
കൊച്ചിയിൽ നടന്ന സ്പൈസ് കോസ്റ്റ് മാരത്തൺ സച്ചിൻ തെൻഡുൽക്കർ ഫ്ലാഗ് ഓഫ് ചെയ്യുന്നു. മേയർ എം.അനിൽകുമാർ, ഹൈബി ഈഡൻ എംപി എന്നിവർ സമീപം. ചിത്രം: മനോരമ.

'ഇന്ത്യയുടെ കായിക വളർച്ച നിസ്തുലം 

കൊച്ചി∙ സ്പോർട്സിനെ ഇഷ്ടപ്പെടുന്നവരുടെ രാജ്യമെന്ന നിലയിൽനിന്നു നിലവാരമുള്ള സ്പോർട്സ് താരങ്ങളുടെ രാജ്യമെന്ന നിലയിലേക്ക് ഉയരാൻ ഇന്ത്യക്കായെന്നും അത് അഭിമാനകരമായ മാറ്റമാണെന്നും സച്ചിൻ തെൻഡുൽക്കർ പറഞ്ഞു. കൊച്ചിയിൽ മാരത്തൺ മികച്ച രീതിയിലാണു നടക്കുന്നത്. ഓടാൻ എത്തിയവരുടെ പരിശ്രമവും ഇവിടത്തെ ആൾക്കൂട്ടത്തിന്റെ ഊർജവും ശ്രദ്ധേയമാണ്.

വൻതോതിലുള്ള വനിതാ പ്രാതിനിധ്യവും പ്രത്യേകതയായി. മുൻപ് ഓടാനെത്തിയിരുന്ന 105 വയസ്സുകാരൻ ഇ.പി.പരമേശ്വരൻ മൂത്തതിനെ സച്ചിൻ പ്രത്യേകം പരാമർശിച്ചു. ഇക്കഴിഞ്ഞ ഒക്ടോബർ 1ന് അന്തരിച്ച മൂത്തത് സച്ചിന്റെ കടുത്ത ആരാധകനായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com