ADVERTISEMENT

മൂവാറ്റുപുഴ∙ ഖത്തറിലെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഡെന്മാർക്കിന്റെ മിഡ്ഫീൽഡറും മാഞ്ചസ്റ്റർ യൂണൈറ്റഡ് ക്ലബ്ബിന്റെ പ്രമുഖ താരവുമായ ക്രിസ്റ്റിൻ എറിക്സന്റെ ഒപ്പം ചേർന്നു നിന്നു കൊണ്ട് ഡെന്മാർക്കിന്റെ ദേശീയ ഗാനം കേൾക്കാനും അൽപനേരം അദ്ദേഹത്തിന്റെ വാത്സല്യം അനുഭവിക്കാനും കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് റോജർ.

ലോകകപ്പ് ഒന്നാം റൗണ്ടിലെ ഡെന്മാർക്ക് - തുനീസിയ മത്സരത്തിൽ പ്ലെയർ എസ്കോർട്ട് ആയാണു കല്ലൂർക്കാട് തടത്തിൽ വീട്ടിൽ ലിജോ ജോർജിന്റെയും ജോളിയുടെയും മകനായ റോജർ ലോകകപ്പ് മത്സര വേദിയിൽ എത്തിയത്. കാസ്പർ ഡോൾബെർഗിനെ കൈപിടിച്ച് ആനയിച്ചാണു റോജർ മൈതാനത്തിൽ എത്തിയതെങ്കിലും ഇഷ്ട താരമായ എറിക്സന്റെ ഒപ്പം നിൽക്കാനായിരുന്നു റോജറിനു താൽപര്യം. ഡെന്മാർക്കിന്റെ ദേശീയ ഗാനാലാപനം ആരംഭിച്ചപ്പോൾ റോജർ എറിക്സന്റെ അടുത്തേക്കു നീങ്ങുകയായിരുന്നു. ദേശീയഗാനം തീരും വരെ എറിക്സന്റെ ഒപ്പമായിരുന്നു റോജർ നിന്നത്.

ഖത്തറിൽ നോബിൾ ഇന്റർനാഷനൽ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയായ റോജർ പിഎസ്ജി ഖത്തർ അക്കാദമിയിൽ ഫുട്ബോൾ പരിശീലനം നേടുന്നുണ്ട്. കായിക മേഖലയിലേക്കു മക്കളെ ഉയർത്തിക്കൊണ്ടുവരാൻ ആഗ്രഹമുള്ള ലിജോ ടെന്നിസ് താരമായ റോജർ ഫെഡററുടെ പേരാണു മകനു നൽകിയത്. സാവിയോ ആണു റോജറിന്റെ സഹോദരൻ. ലിജോ ജോർജ് ഫിഫ വൊളന്റിയർ കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com