കാത്തിരിപ്പിനു വിരാമം ;അരൂക്കുറ്റിയിൽ വഞ്ചിവീട് ടെർമിനൽ തുറന്നു പ്രവർത്തിപ്പിക്കാൻ നീക്കം

HIGHLIGHTS
  • അടുത്ത 3 വർഷത്തേക്ക് പ്രതിമാസ ലൈസൻസ് വ്യവസ്ഥയിൽ പ്രവർത്തിപ്പിക്കും
vanchiveedu-terminal
അരൂക്കുറ്റിയിലെ വഞ്ചിവീട് ടെർമിനൽ .
SHARE

അരൂർ∙അരൂക്കുറ്റിയിൽ കായലോരത്ത് 5 വർഷം മുൻപ് നിർമാണം പൂർത്തിയാക്കിയ വഞ്ചിവീട്  ടെർമിനൽ തുറന്നു പ്രവർത്തിപ്പിക്കാൻ വിനോദസഞ്ചാര വകുപ്പ് നീക്കം ആരംഭിച്ചു. ടെർമിനൽ അടുത്ത 3 വർഷത്തേക്ക് പ്രതിമാസ ലൈസൻസ് വ്യവസ്ഥയിൽ പ്രവർത്തിപ്പിക്കാനാണ് നീക്കം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ് ചുമതല.

ഹൗസ് ബോട്ടുകൾ അടുപ്പിക്കുന്നതിനുള്ള ജെട്ടിയും അതിനോടനുബന്ധിച്ച ടെർമിനലുമാണ് നിർമിച്ചിട്ടുള്ളത്. കായൽ മാർഗം ഹൗസ് ബോട്ട് വഴി ഈ സ്ഥലത്തേക്ക് എത്തിച്ചേരാം.കരമാർഗം എത്തിച്ചേരുന്നത് എക്സൈസ് വകുപ്പിന്റെ സ്ഥലത്ത് കൂടിയാണ്. എക്സൈസ് വകുപ്പ് ഈ സ്ഥലം വിനോദ സഞ്ചാര വകുപ്പിനു വിട്ടുകൊടുക്കണമെന്ന ആവശ്യം നിലനിൽക്കുന്നതിനിടയിലാണ് ഡിടിപിസി ഇതു പ്രവർത്തിപ്പിക്കാനുള്ള നീക്കം ആരംഭിച്ചത്.

എക്സൈസ് വകുപ്പിന്റെ സ്ഥലം കൂടി ലഭിച്ചതിനു ശേഷം ഇവിടെ ഒരു പാർക്കും കൂടി തുടങ്ങുമെന്ന് അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

എറണാകുളം ജില്ലയിൽ നിന്നും ആലപ്പുഴ ജില്ലയിൽ നിന്നും കായൽ മാർഗവും കര മാർഗവും എത്തിച്ചേരാൻ പറ്റുന്ന സ്ഥലമാണ് അരൂക്കുറ്റി .

പഴയ തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും അതിർത്തി ഉൾക്കൊള്ളുന്ന അരൂക്കുറ്റി ഒരു പൈതൃക ഗ്രാമമാണ്. വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന സ്ഥലം കൂടിയാണിത്.എറണാകുളം ,ആലപ്പുഴ എന്നിവിടങ്ങളിൽ നിന്ന് പുരവഞ്ചികളിലും സ്പീഡ് ബോട്ടിലും വിനോദ സഞ്ചാരികൾക്ക് ഇവിടെ എത്തിച്ചേരാം.

ആലപ്പുഴയിലെ പുരവഞ്ചികളിൽ വിനോദ സഞ്ചാരം നടത്തുന്നവർക്ക് ഇനി കായൽ മാർഗം അരൂക്കുറ്റി വരെ എത്താം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS